JCI കട്ടപ്പന ടൗണ്‍ പ്രഥമ നേതൃത്വത്തിലേയ്ക്ക് ; JCI KATTAPPANA TOWN പ്രസിഡന്റായി ജോജോ കുമ്പളന്താനം ചുമതലയേൽക്കുന്നു


കട്ടപ്പന: JCI കട്ടപ്പന ടൗണ്‍ രൂപീകൃതമായി പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഈ വര്‍ഷത്തെ തെരഞ്ഞെടുക്കപ്പട്ട ഭാരവാഹികളുടെ സ്ഥാനാരോഹണവും പ്രവര്‍ത്തനോദ്ഘാടനവും 2023 മെയ് മാസം 2-ാം തീയതി വൈകുന്നേരം 7.00 മണിക്ക് കട്ടപ്പന സര്‍വ്വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുന്നു.Jc ജോജോ കുമ്പളന്താനം പ്രസിഡന്റായി ചുമതലയേല്കുന്ന യോഗത്തില്‍ പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയും മുഖ്യ പ്രഭാഷണവും തൊടുപുഴ ടൗണ്‍ JCI India Zone XX യുടെ പ്രസിഡന്റ ് JFP അര്‍ജ്ജുന്‍ കെ നായര്‍ നിര്‍വ്വഹിക്കുന്നു.കട്ടപ്പന നഗരത്തിന്റെ സാധ്യതകള്‍ക്ക് ഊര്‍ജ്ജമാകാനും കട്ടപ്പനയുടെ സ്പന്ദനമാകാനും സാമൂഹിക, സാസ്‌കാരിക, സേവന രംഗങ്ങളില്‍ മാറ്റങ്ങളുടെ മാസ്മരികത തീര്‍ക്കുന്നതിനുമായി സ്ഥിരോത്സാഹികളും ആര്‍ജ്ജവവുമുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ഒരുമിച്ച് ചേരുന്ന JCI കട്ടപ്പന ടൗണ്‍ കട്ടപ്പന നഗരത്തിനൊരു തിലകക്കുറിയായിതീരട്ടെ.