ഇടുക്കി രൂപതാ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ തീം സോങ്ങിന്റെ പ്രകാശനം നടന്നു

ഇടുക്കി രൂപതാ ദിനത്തോടനുബന്ധിച്ച് തയ്യാറാക്കിയ തീം സോങ്ങിന്റെ പ്രകാശനം നടന്നു. സെന്റ് ജോർജ് ഫൊറോന പള്ളിയുടെ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഇടുക്കി രൂപതാ വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ പ്രകാശന കർമ്മം നിർവഹിച്ചു. ഇരട്ടയാർ ഫൊറോന പള്ളി വികാരി ഫാ.ജോസ് കരിവേലിക്കൽ, വെള്ളയാംകുടി ഫൊറോന പള്ളി വികാരി തോമസ് മണിയാട്ട് എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ഫാ ജോബി പുളിക്കകുന്നേൽ എഴുതിയ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ശ്രീ ബേബി ജോൺ കലയന്താനി സംഗീതം നൽകി. ഫാ. ടിനു പാറക്കടവിൽ,സി. ലിൻസ് റാണി സിഎംസി, ഡോണ ഡിജു എന്നിവർ ചേർന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. ഹൈറേഞ്ചിൽ സഭയുടെ വളർച്ചയും ഇടുക്കി രൂപതയുടെ സംഭാവനകളും ഇതിവൃത്തമാക്കിയ തീം സോങ്ങിന് ദൃശ്യാവിഷ്കാരം നൽകിയിരിക്കുന്നത് ഡോൺ നിരവത്താണ്. ഫാ. ജിൻസ് കാരയ്ക്കാട്ട്, ഫാ. ഫിലിപ്പ് ഐക്കര, ഫാ. തോമസ് പഞ്ഞിക്കുന്നേൽ, ഫാ. ജോസ് നരിതൂക്കിൽ, ശ്രീ. ജോർജ് കോയിക്കൽ, ശ്രീ. ജെറിൻ പട്ടാംകുളം, ശ്രീ. ഷാജി വൈക്കത്തുപറമ്പിൽ, ശ്രീമതി. ഷൈനി മാവേലിൽ എന്നിവർ സന്നിഹിതരായിരുന്നു .