പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
3 വർഷം കട്ടപ്പന നഗരസഭയിൽഓവർസീയർ ആയിരുന്നു ഗിരിജ Tയ്ക്ക് യാത്രയയപ്പ് നൽകി

3 വർഷം കട്ടപ്പന നഗരസഭയിൽ
ഓവർസീയർ ആയിരുന്നു ഗിരിജ Tയ്ക്ക് യാത്രയയപ്പ് നൽകി.
നഗരസഭ ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
21 വർഷത്തേ സേവനത്തിന് ശേഷമാണ് ഗിരിജ സർവീസിൽ നിന്ന് വിരമിക്കുന്നത്.
കട്ടപ്പന നഗരസഭയിൽ ഓവർസീയർ ആയി 3 വർഷം സേവനം ചെയ്ത ഗിരിജ സർക്കാർ ജീവനക്കാർക്ക് മാതൃകയാണന്ന് ചെയർ പേഴ്സൺ ഷൈനി സണ്ണി ചെറിയാൻ പറഞ്ഞു.
നഗരസഭയുടെയും , കൗൺസിലർമാരുടെയും , കോൺട്രാക്ടർ മാരുടെയും , ജീവനക്കാരുടെയും ഉപഹാരങ്ങൾ നൽകി.
യോഗത്തിൽ നഗരസഭ വൈസ് ചെയർമാൻ ജോയി ആനിത്തോട്ടം അദ്ധ്യക്ഷനായിരുന്നു.
മുൻ നഗരസഭ ചെയർമാൻ ജോയി വെട്ടിക്കുഴി, കൗൺസിലർമാരായ മനോജ് മുരളി,സിബി പാറപ്പായി, ഷാജി കൂത്തോടി, K J ബെന്നി, സിജു ചക്കും മൂട്ടിൽ,മായ ബിജു, ഏലിയാമ്മ കുര്യാക്കോസ്, സുധർമ്മ മോഹൻ ,രജിത രമേഷ് , സെക്രട്ടറി പ്രകാശ്കുമാർ , A E റിഡോൾഫ് എന്നിവർ സംസാരിച്ചു.