എന്റെ കേരളം പ്രദര്‍ശന മേളയില്‍ നാളത്തെ പരിപാടി

സംസ്ഥാനസര്‍ക്കാരിന്റെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് വാഴത്തോപ്പ് ഗവ. വി എച്ച് എസ് സ്‌കൂള്‍ മൈതാനിയില്‍ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയുടെ രണ്ടാം ദിനമായ ഇന്ന് (29) രാവിലെ 11 മണിക്ക് ‘കൃഷിയും ആധുനിക സാങ്കേതിക വിദ്യയും’ എന്ന വിഷയത്തില്‍ കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന സെമിനാര്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. ജില്ലാ കൃഷി ഓഫീസ് അസിസ്റ്റന്റ് പ്രൊജക്റ്റ് ഓഫീസര്‍ ആശാ എസ്, കുടയത്തൂര്‍ കൃഷി ഓഫീസര്‍(എ. ഒ) റിയ ആന്റണി, ഇടവെട്ടി എ.ഒ ബിന്‍സി കെ വര്‍ക്കി, ഏലപ്പാറ എ.ഒ ബിനു മോന്‍ കെ.കെ, ഉപ്പുതറ എ. ഒ ധന്യ ജോസ്, വാത്തിക്കുടി എ ഒ അഭിജിത്ത് പി എച്ച്, ശാന്തന്‍പാറ എ ഒ ബിനിത കെ എന്‍ എന്നിവര്‍ ക്ലാസ് നയിക്കും. തുടര്‍ന്ന് ‘കൃഷിയും അനുബന്ധ മേഖലകളും’ എന്ന വിഷയത്തില്‍ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സെമിനാര്‍ വാഴൂര്‍ സോമന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ബീനാ മോള്‍ ആന്റണി, ആതിരപ്പള്ളി ട്രൈബല്‍ അഗ്രികള്‍ച്ചറല്‍ പ്രോജക്ട് നോഡല്‍ ഓഫീസര്‍ സാലു മോന്‍ എസ്.എസ്, സിആര്‍എസ് പാമ്പാടുംപാറ അസിസ്റ്റന്റ് പ്രൊഫസര്‍ ഡോ.നിമിഷ മാത്യു എന്നിവര്‍ ക്ലാസ്സ് നയിക്കും. വൈകിട്ട് 7 മണിക്ക് ആട്ടം കലാസമിതിയും ചെമ്മീന്‍ ബാന്‍ഡും ചേര്‍ന്നൊരുക്കുന്ന മ്യൂസിക് ഫ്യൂഷന്‍ നടക്കും.