പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു

*കേരള കലാമണ്ഡലത്തിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു.* 7 ക്ലാസ് ജയിച്ച 2023 ജൂൺ 1 ന് 14 വയസ്സ് കവിയാത്ത വിദ്യാർത്ഥി(നി)കൾക്ക് അപേക്ഷിക്കാം ചെണ്ട, മദ്ദളം, മിഴാവ്, തിമില, മൃദംഗം, കൂടിയാട്ടം പുരുഷവേഷം എന്നീ വിഷയങ്ങളിൽ ആൺകുട്ടികൾക്കുമാത്രം അപേക്ഷിക്കാവുന്നതും , കഥകളി വേഷം വടക്കൻ , കഥകളിവേഷം തെക്കൻ , കഥകളി സംഗീതം, ചുട്ടി, തുള്ളൽ , കർണ്ണാടകസംഗീതം വിഷയങ്ങളിൽ ആൺകുട്ടികൾക്കും , പെൺകുട്ടികൾക്കും അപേക്ഷിക്കാവുന്നതും , കൂടിയാട്ടം സ്ത്രീവേഷം , മോഹിനിയാട്ടം എന്നീ വിഷയങ്ങളിൽ പെൺകുട്ടികൾക്ക് മാത്രം അപേക്ഷിക്കാവുന്നതാണ് അപേക്ഷഫോറം 2023 ഏപ്രിൽ 28 മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ് പൂരിപ്പിച്ച അപേക്ഷകൾ ലഭിക്കേണ്ട അവസാന തിയ്യതി 2023 മെയ് 12 കലാമണ്ഡലം വെബ് സൈറ്റ്: www.kalamandalm.ac.in