Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത്:മെയ് അഞ്ച് വരെ താലൂക്ക് അദാലത്ത് സെല്ലില്‍ പരാതികള്‍ നല്‍കാം



‘കരുതലും കൈത്താങ്ങും’ പരാതി പരിഹാര അദാലത്ത്:

മെയ് അഞ്ച് വരെ താലൂക്ക് അദാലത്ത് സെല്ലില്‍ പരാതികള്‍ നല്‍കാം

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികവുമായി ബന്ധപ്പെട്ട് ജില്ലയിലെ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ‘കരുതലും കൈത്താങ്ങും’ എന്ന പേരില്‍ നടത്തുന്ന പരാതി പരിഹാര അദാലത്തില്‍ മെയ് അഞ്ച് വരെ പരാതികള്‍ സമര്‍പ്പിക്കാം. നാളെ (ഏപ്രില്‍ 28) മുതല്‍ മെയ് അഞ്ച് വരെ താലൂക്ക്തല അദാലത്ത് സെല്ലുകള്‍ മുഖേന രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ പരാതികള്‍ സ്വീകരിക്കും. അപേക്ഷകരുടെ പേര്, വിലാസം, ഇ-മെയില്‍, മൊബൈല്‍-വാട്സ്ആപ്പ് നമ്പര്‍, ജില്ലാ, താലൂക്ക് എന്നിവ നിര്‍ബന്ധമായും പരാതിയില്‍ ഉള്‍പ്പെടുത്തണം. പരാതി നല്‍കിയ രസീത് കൈപ്പറ്റണം. ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് മൂന്ന് പരാതികള്‍ വരെ രജിസ്റ്റര്‍ ചെയ്യാം. പട്ടികവര്‍ഗ്ഗ-പട്ടികജാതി വിഭാഗക്കാരുടെ പരാതികള്‍ പ്രമോട്ടര്‍മാരുടെ നമ്പര്‍ ഉപയോഗിച്ചും രജിസ്റ്റര്‍ ചെയ്യാം. പോര്‍ട്ടലില്‍ നല്‍കിയിട്ടുള്ള 28 വിഷയങ്ങളിലുളള പരാതികളാണ് പരിഗണിക്കുക. ഓണ്‍ലൈന്‍, അക്ഷയകേന്ദ്രങ്ങള്‍ മുഖേന പരാതികള്‍ നല്‍കാന്‍ കഴിയുന്നതല്ല.

അദാലത്തില്‍ പരിഗണിക്കുന്ന വിഷയങ്ങള്‍

* ഭൂമി സംബന്ധമായ വിഷയങ്ങള്‍ (അതിര്‍ത്തി നിര്‍ണയം, അനധികൃത നിര്‍മാണം, ഭൂമി കൈയ്യേറ്റം)

* സര്‍ട്ടിഫിക്കറ്റുകള്‍/ലൈസന്‍സുകള്‍ നല്‍കുന്നതിലെ കാലതാമസം/നിരസിക്കല്‍

* തണ്ണീര്‍ത്തട സംരക്ഷണം, ക്ഷേമ പദ്ധതികള്‍

* പ്രകൃതിദുരന്തങ്ങള്‍ക്കുള്ള നഷ്ടപരിഹാരം

* സാമൂഹ്യ സുരക്ഷ പെന്‍ഷന്‍-കുടിശ്ശിക ലഭിക്കുക

* പെന്‍ഷന്‍ അനുവദിക്കുക

* പരിസ്ഥിതി മലിനീകരണം/മാലിന്യ സംസ്‌കരണം

* തെരുവ്‌നായ സംരക്ഷണം/ശല്യം

* അപകടകരമായ മരങ്ങള്‍ മുറിച്ചുമാറ്റുന്നത്

* തെരുവുവിളക്കുകള്‍

* അതിര്‍ത്തി തര്‍ക്കങ്ങളും വഴി തടസപ്പെടുത്തലും

* വയോജന സംരക്ഷണം

* കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവ (കെട്ടിട നമ്പര്‍, നികുതി)

* പൊതുജലസ്രോതസുകളുടെ സംരക്ഷണവും കുടിവെള്ളവും

* റേഷന്‍കാര്‍ഡ് (എ.പി.എല്‍/ബി.പി.എല്‍) (ചികിത്സാ ആവശ്യങ്ങള്‍ക്ക്)

* വന്യജീവി ആക്രമണങ്ങളില്‍ നിന്നുള്ള സംരക്ഷണം/നഷ്ടപരിഹാരം

* വിവിധ സ്‌കോളര്‍ഷിപ്പുകള്‍ സംബന്ധിച്ചുള്ള പരാതികള്‍/അപേക്ഷകള്‍

* വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള നഷ്ടപരിഹാരം/സഹായം

* കൃഷിനാശത്തിനുള്ള സഹായങ്ങള്‍

* കാര്‍ഷിക വിളകളുടെ സംഭരണവും വിതരണവും വിള ഇന്‍ഷുറന്‍സ്

* ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ടവ

* മത്സ്യബന്ധന തൊഴിലാളികളുമായി ബന്ധപ്പെട്ടവ

* ആശുപത്രികളിലെ മരുന്ന് ക്ഷാമം

* ശാരീരിക/ബുദ്ധി/മാനസിക വൈകല്യമുള്ളവരുടെ പുനരധിവാസം, ധനസഹായം, പെന്‍ഷന്‍

* വിവിധ ക്ഷേമനിധി ബോര്‍ഡില്‍ നിന്നുള്ള ആനുകൂല്യങ്ങള്‍

* എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ വിഷയങ്ങള്‍

* പട്ടികജാതി/പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കുള്ള വിവിധ ആനുകൂല്യങ്ങള്‍

* വ്യവസായ സംരംഭങ്ങള്‍ക്കുള്ള അനുമതി

ജില്ലാ ഇൻഫർമേഷൻ ഓഫീസ് – പാലക്കാട്









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!