28 വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞ അഗ്നി ശമന സേന ഉദ്യോഗസ്ഥന് കോതമംഗലത്ത്യാത്രയയപ്പ് നല്കി

28 വർഷത്തെ സേവനത്തിന് ശേഷം പിരിഞ്ഞ അഗ്നി ശമന സേന ഉദ്യോഗസ്ഥന് കോതമംഗലത്ത്
യാത്രയയപ്പ് നല്കി.
കോതമംഗലം അഗ്നി രക്ഷാനിലയത്തിൽ നിന്നും ഇരുപത്തി എട്ട് വർഷത്തെ സ്ത്യുത്യർഹ സേവനം പൂർത്തിയാക്കി ഈ മാസം മുപ്പതിന് വിരമിക്കുന്ന സജി മാത്യു വിന് കോതമംഗലം അഗ്നി രക്ഷാനിലയം റിക്രിയേഷൻ ക്ലബ് വക യാത്രയയപ്പ് നല്കി. ആന്റണി ജോൺ എം എൽ എ സമ്മേളനം ഉൽഘാടനം ചെയ്തു. റീജിയണൽ ഫയർ ഓഫീസർ ജെ.എസ്. സുജിത് കുമാർ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പ ചെയർമാൻ കെ.കെ. ടോമി, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ നൗഷാദ് വാർഡ് കൗൺസിലർ എ.ജി ജോർജ് , തഹസീൽദാർ റെയ്ചൽ.കെ. വർഗ്ഗീസ്, എൽ.എ തഹസീൽദാർ കെ.എം. നാസർ, ജില്ലാ ഫയർ ഓഫീസർ എ എസ് ജോജി, കെ.എസ്.എൽദോസ് കെ.കെ. ബിനോയി, റ്റി.കെ. എൽദോ, കെ.എം.മുഹമ്മദ് ഷാഫി, കെ.പി ഷമീർ, പി.എം.ഷാനവാസ്, പി.എം റഷീദ്, വിനോദ് നാരായണൻ എന്നിവർ സംസാരിച്ചു. ബ്രഹ്മപുരം അന്നിശമന പ്രവർത്തനത്തിൽ പങ്കെടുത്ത ജീവനക്കാർക്കുള്ള ഉപഹാരവും എം.എൽ എ വിതരണം ചെയ്തു.