പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
അപേക്ഷ ക്ഷണിച്ചു

തൊടുപുഴ ജില്ലാ ആശുപത്രിയില്‍ ദിവസവേതന വ്യവസ്ഥയില്‍ താത്കാലികാടിസ്ഥാനത്തില്‍ വിവിധ തസ്തികകകളിലേക്ക് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, ലാബ് ടെക്‌നീഷ്യന്‍സ്, ഡയാലിസിസ് ടെക്‌നീഷ്യന്‍, പള്‍മൊണറി ടെക്‌നീഷ്യന്‍ എന്നീ തസ്തികകളിലാണ് നിയമനം. യോഗ്യത : ഡിപ്ലോമ/ബിരുദം, പാരാമെഡിക്കല്‍/നഴ്‌സിംഗ്/ ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്. പ്രായപരിധി 35 വയസ്സില്‍ താഴെ. പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ക്കും ഏപ്രില്‍ 26 ന് രാവിലെ 10 മണിക്ക് തൊടുപുഴ ജില്ലാ ആശുപത്രിയിലെ കോണ്‍ഫറന്‍സ് ഹാളില്‍വെച്ച് നടത്തുന്ന വാക് ഇന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 04862 – 332680