മുന്നറിയിപ്പില്ലാതെ പാല്‍ വില കൂട്ടി മില്‍മ, പുതിയ നിരക്ക് നാളെ മുതല്‍
മുന്നറിയിപ്പില്ലാതെ പാല്‍ വില കൂട്ടി മില്‍മ. പച്ച, മഞ്ഞ കവറിനാണ് വില കൂട്ടിയിരിക്കുന്നത്. ഇരുപത്തിയൊന്‍പത് രൂപയായിരുന്ന മില്‍മ റിച്ചിന് മുപ്പത് രൂപയും, ഇരുപത്തിനാല് രൂപയായിരുന്ന മില്‍മ സ്മാര്‍ട്ടിന് 25 രൂപയുമാകും. പുതിയ നിരക്ക് നാളെ മുതല്‍ പ്രാബല്യത്തില്‍ വരും. അതേസമയം മില്‍മ പാലിന്റെ വില കൂട്ടിയത് അറിഞ്ഞില്ലെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി പ്രതികരിച്ചു. ‘മില്‍മ തന്നെയാണ് വില വര്‍ദ്ധിപ്പിച്ചത്. അവര്‍ക്ക് അതിന് അനുവാദമുള്ളതുകൊണ്ടാണ് അങ്ങനെ ചെയ്തതെന്നാണ് എനിക്ക് തോന്നുന്നത്. വില വര്‍ദ്ധിപ്പിച്ച സാഹചര്യമൊന്നും എനിക്കിപ്പോള്‍ പറയാന്‍ പറ്റുന്നില്ല. മില്‍മ വില കൂട്ടുന്ന വിവരം ഒന്നറിയിക്കണമായിരുന്നു. കേരളത്തില്‍ വേനല്‍ ചൂട് വളരെ കൂടുതലായതുകൊണ്ട് ഇപ്പോള്‍ പാല്‍ കുറവാണ്.എങ്കിലും പരമാവധി ഉത്പാദനം കൂട്ടാനുള്ള പരിശ്രമമാണ് വകുപ്പ് ചെയ്തുകൊണ്ടിരിക്കുന്നത്. വ്യത്യസ്ത സ്‌കീമുകളും നടപ്പിലാക്കുന്നുണ്ട്. വില കൂട്ടിയ സാഹചര്യം മില്‍മയോട് ചോദിച്ചേ മനസിലാക്കാന്‍ പറ്റൂ. റിച്ച് പാല്‍ എന്നു പറയുന്നത് കട്ടിയുള്ള പാലാണ്. ഒരുപക്ഷേ അതുകൊണ്ടാകാം വില കൂട്ടിയത്.’- ചിഞ്ചുറാണി
പ്രതികരിച്ചു.
പാല്‍ വില ഏകീകരിച്ചതാണെന്നാണ് മില്‍മ ചെയര്‍മാന്‍ കെ എസ് മണി നല്‍കുന്ന വിശദീകരണം.