സൗത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കട്ടപ്പനയിൽ നടന്നു
സൗത്ത് ഇന്ത്യന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കട്ടപ്പനയിൽ നടന്നു.
സ്പാര്‍ട്ടണ്‍ എഫ്.സി. കട്ടപ്പനയുടെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ചാണ് ടൂർണ്ണമെന്റ് സംഘടിപ്പിച്ചത്.
കട്ടപ്പന കിക്ക് ഓഫ് സ്‌പോട്‌സ് ക്ലബില്‍ വച്ചാണ് സൗത്ത് ഇന്ത്യന്‍ ഫൈവ് സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടന്നത്.. ജില്ലയില്‍ ആദ്യമായി ഒന്നാം സമ്മാനമായി ഒന്‍പത് അടി ഉയരമുള്ള ട്രോഫിയും 15,000 രൂപയും രണ്ടാം സമ്മാനമായി 4 അടി ഉയരമുള്ള ട്രോഫിയും 7500 രൂപയും ആണ് നൽകിയത്.
ട്രോഫിയുടെ പ്രകാശനം MM മണി MLA നിർവ്വഹിച്ചു.
യോഗത്തിൽ മുൻകാലാ ഫുട്ബോൾ താരങ്ങളെ ആദരിച്ചു.
അർജന്റീനൻ ആരാധകനായ മണി ആശാന് മെസിയുടെ ജേഴ്സി നൽകിയാണ് സംഘാടകർ സ്വീകരിച്ചത്.
മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി K ഫിലിപ്പ്, നഗരസഭ കൗൺസിലർമാരായ സിജു ചക്കും മൂട്ടിൽ, സോണിയ ജെയ്ബി എന്നിവർ സംസാരിച്ചു.
കേരളത്തിലെയും തമിഴ്‌നാട്ടിലെയും 32 ടീമുകള്‍ മാറ്റുരച്ച ടൂർണ്ണമെന്റിൽ സ്പാർട്ടൺ FC യെ പരാജയപ്പെടുത്തി പെപ്പർ മിന്റ് ടീം 9 അടി ഉയരമുള്ള ട്രോഫി സ്വന്തമാക്കി
വിജയികൾക്ക് സാംസ്ക്കാരിക വകുപ്പ് ജില്ലാ കോഡിനേറ്റർ S സൂര്യലാൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
രാവിലെ ഒന്‍പത് മുതല്‍ ആരംഭിച്ച മത്സരങ്ങൾ രാത്രി 12 ഓടെയാണ് സമാപിച്ചത്.
ക്ലബ് പ്രസിഡന്റ് ടിജോ മാത്യൂസ്, ട്രഷറര്‍ രാഹുല്‍ പി. നായര്‍, കൺവീനർ ലിജോബി ബേബി, വര്‍ഗീസ് മാത്യു, മോബിന്‍ ടോമി എന്നിവര്‍ ടൂർണ്ണമെന്റിന് നേതൃത്വം നൽകി.