യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇടുക്കി ജില്ലാതല സ്വാഗത സംഘം രൂപീകരണ യോഗം അണക്കരയിൽ നടന്നു
യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ ഇടുക്കി ജില്ലാതല സ്വാഗത സംഘം രൂപീകരണ യോഗം അണക്കരയിൽ നടന്നു.സാംസ്കാരിക വകുപ്പ് ജില്ലാ കോർഡിനേറ്റർ എസ്.സൂര്യലാൽ ഉദ്ഘാടനം ചെയ്തു.
മെയ് 12-14 തീയതികളിൽ ഫോർട്ട് കൊച്ചിയിൽ നടക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിന്റെ ഭാഗമായി ഇടുക്കി ജില്ലാ തല മത്സരം വിപുലമായി സംഘടിപ്പിക്കും.ഇതിൻ്റെ ഭാഗമായി സ്വാഗതസംഘം രൂപീകരണ യോഗം അണക്കര പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ചേർന്നു. ജില്ലാ കമ്മിറ്റി അംഗം എസ്. രാജേഷ് അദ്ധ്യക്ഷത വഹിച്ചു. കേരള സംസ്ഥാന സാംസ്‌കാരിക വകുപ്പ് ഇടുക്കി ജില്ലാ കോർഡിനേറ്ററും,കലാ പ്രവർത്തകനുമായ
എസ്.സൂര്യലാൽ യോഗം ഉദ്ഘാടനം ചെയ്തു.
DYFl ഇടുക്കി ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ജില്ലാ പ്രസിഡന്റ് എസ്.സുധീഷ് , ജില്ലാ സെക്രട്ടറിയേറ്റ് അംഗം ജ്യോതിഷ് ചന്ദ്രൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ രഞ്ജിത്ത് കുമാർ, നിത്യാ മാത്യു, വിവിധ കലാ സാംസ്‌കാരിക മേഖലയിൽ ഉള്ളവർ, വാർഡ്, ബ്ലോക്ക് മെമ്പറുമാർ, എന്നിവർ പങ്കാളികളായി.സംഘാടക സമിതി ചെയർമാനായി ചക്കുപള്ളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ രാമചന്ദ്രൻ, ജനറൽ കൺവീനറായി
ഡി.വൈ.എഫ്.ഐ ജില്ലാ ട്രഷറർ ബി.അനൂപ് ഉൾപ്പെടെ 101 അംഗ കമ്മിറ്റിയെ തെരഞ്ഞെടുത്തു. കവിതാരചന, കഥാരചന, ഉപന്യാസം, ക്വിസ്, പ്രസംഗം, കവിതാലാപനം എന്നിവ ജില്ല തല മത്സരത്തിലുണ്ടാവും. എല്ലാ മത്സരങ്ങളിലും ജില്ലാ തലത്തിൽ വിജയിക്കുന്നവർ മെയ് 12,13,14 തീയതികളിൽ ഫോർട്ട് കൊച്ചിയിൽ സംഘടിപ്പിക്കുന്ന യുവധാര യൂത്ത് ലിറ്ററേച്ചർ ഫെസ്റ്റിവൽ സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കും.