പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
6 സ്വകാര്യ ആശുപത്രികള്‍ നഴ്സുമാരുടെ വേതനം കൂട്ടി; സമരത്തില്‍ നിന്നൊഴിവാക്കി

തൃശൂർ ജില്ലയിലെ 22 സ്വകാര്യ ആശുപത്രികളില്‍ നഴ്സുമാരുടെ 72 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. വേതനം അന്‍പത് ശതമാനം വര്‍ധിപ്പിച്ച ആറ് പ്രമുഖ ആശുപത്രികളെ സമരത്തില്‍നിന്ന് ഒഴിവാക്കി. അമല, ജൂബിലി മിഷൻ , വെസ്റ്റ് ഫോർട്ട്, ദയ, സൺ, മലങ്കര മിഷൻ ആശുപത്രികളിലാണ് പണിമുടക്ക് ഒഴിവാക്കിയത്. പ്രധാനപ്പെട്ട ആശുപത്രികൾ വേതനം വർധിപ്പിച്ചതോടെ യു.എൻ.എ സമരം ഏറെക്കുറെ വിജയിച്ചു. വേതനം കൂട്ടാത്ത ആശുപത്രികളിൽ 72 മണിക്കൂർ സമരം നടത്തും. അത്യാഹിത വിഭാഗം, ഐ.സി.യു തുടങ്ങി അടിയന്തര ചികിൽസ ഇടങ്ങളിലും നഴ്സുമാരുടെ സേവനം 72 മണിക്കൂർ ലഭിക്കില്ല. ഇന്ന് കലക്ടറേറ്റിലേക്ക് നഴ്സുമാർ മാർച്ച് നടത്തും…