കുടുംബശ്രീ: ഒരുമ ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പ്രീമിയം തുക കുറച്ചു

കുടുംബശ്രീയിലെ എല്ലാ അംഗങ്ങള്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ ഉറപ്പാക്കുന്നതിനുള്ള ഒരുമ ജീവന്‍ ദീപം ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ പ്രീമിയം തുക ഈ വര്‍ഷം മുതല്‍ 345 രൂപയില്‍ നിന്ന് 174 രൂപയായി കുറച്ചു. ഏപ്രില്‍ 20 വരെ പോളിസിയില്‍ ചേരാം.
ഒരു ലക്ഷം രൂപ വരെ ഇന്‍ഷ്വറന്‍സ് തുക ലഭിക്കും. 18-50 വയസ്സിനിടയിലുള്ള അംഗങ്ങള്‍ മരിച്ചാല്‍ ഒരു ലക്ഷവും 51-60 നിടയില്‍ മരണം സംഭവിച്ചാല്‍ 45,000 രൂപയും ലഭിക്കും. 61 മുതല്‍ 70 വയസ്സിനിടയിലുള്ള മരണങ്ങള്‍ക്ക് 15,000 രൂപ ലഭിക്കും. 71-74 വയസ് വരെ 10,000 രൂപയാണ്. അപകട മരണം/ അപകടത്തിലുണ്ടാവുന്ന സ്ഥിര അംഗപരിമിതി എന്നിവയ്ക്ക് 25,000 രൂപ അധികം ലഭിക്കും.
ഇന്‍ഷ്വറന്‍സില്‍ ചേരുന്നത്‌വഴി അയല്‍ക്കൂട്ടത്തിലെ ഒരു അംഗത്തിനുണ്ടാകുന്ന അപായം വായ്പാ തിരിച്ചടവിനെ ബാധിക്കാതിരിക്കാനും അംഗത്തിന്റെ കുടുംബത്തിനുണ്ടാകുന്ന ബാധ്യത കുറയ്ക്കാനും സാധിക്കും..