പ്രാദേശിക വാർത്തകൾ
ദര്‍ഘാസ് ക്ഷണിച്ചു


തൊടുപുഴ ജില്ലാ ആശുപത്രിയിലെ ജില്ലാ മാനസികാരോഗ്യ പരിപാടിയുടെ ഭാഗമായി 11 മാസത്തേക്ക് വാഹനം ലഭ്യമാക്കുന്നതിന് മത്സരസ്വഭാവമുള്ള മുദ്രവെച്ച ദര്‍ഘാസ് ക്ഷണിച്ചു. ടാക്സി പെര്‍മിറ്റുള്ള 7 പേര്‍ക്ക് യാത്ര ചെയ്യാന്‍ സൗകര്യമുളള വാഹനമുള്ള ഉടമകള്‍ക്ക് ദര്‍ഘാസ് സമര്‍പ്പിക്കാം. ടെന്‍ഡര്‍ ഫോമുകള്‍ ഏപ്രില്‍ 10 മുതല്‍ ജില്ലാ മാനസികാരോഗ്യ പരിപാടി ഓഫീസില്‍ നിന്ന് വിതരണം ചെയ്യും. ഏപ്രില്‍ 20 രാവിലെ 10.30 വരെ അപേക്ഷകള്‍ സ്വീകരിക്കും. അന്നേ ദിവസം 11 ന് ടെന്‍ഡര്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 222630.