മലയാറ്റൂർ കുരിശുമുടിയിൽ വിശുദ്ധ വാരാചരണ ചടങ്ങുകളോടനുബന്ധിച്ച് 6,7,8,9 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

മലയാറ്റൂർ കുരിശുമുടിയിൽ വിശുദ്ധ വാരാചരണ ചടങ്ങുകളോടനുബന്ധിച്ച് 6, 7, 8,9 തീയതികളിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ഇടുക്കി, കോതമംഗലം ഭാഗത്ത് നിന്ന് വരുന്നവർ കുറുപ്പംപടിയിൽ നിന്നും തിരിഞ്ഞ് കോടനാട് പാലം വഴിയും യാത്ര ചെയ്ത് എത്തിച്ചേരുക.
ഈ ദിവസങ്ങളിൽ മലയാറ്റൂരിലേക്കും, തിരിച്ചും വൺവേ സംവിധാനമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. പ്രത്യേകം തയ്യാറാക്കിയ പാർക്കിംഗ് ഏരിയായിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക. വലിയ വാഹനങ്ങൾ കോടനാട് പാലത്തിനിപ്പറത്തേക്ക് പ്രവേശിക്കാൻ പാടില്ല. കാലടി ജംഗ്ഷൻ, ചന്ദ്രപ്പുര, യൂക്കാലി ജംഗ്ഷൻ, കോടനാട് പാലം തുടങ്ങി മലയാറ്റൂർ വരെയുള്ള റോഡിനിരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യാൻ അനുവദിക്കില്ല.
പാർക്ക് ചെയ്യുന്ന വാഹനങ്ങൾ കണ്ട് കെട്ടുകയും, ആർ.സി ഉടമയ്ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും. തിരക്കും, അപകടങ്ങളും ഒഴിവാക്കാൻ അനാവശ്യയാത്രകൾ ഒഴിവാക്കുക. സമീപവാസികളും വൺവേ സംവിധാനത്തോട് സഹകരിക്കുക. മുൻകൂർ അനുമതി വാങ്ങാത്ത പാസഞ്ചർ അല്ലാത്ത ട്രക്ക്, ടിപ്പർ മുതലായ വാഹനങ്ങൾ ഈ ദിവസങ്ങളിൽ ഈ വഴി ഉപയോഗിക്കാൻ പാടുള്ളതല്ല. സുരക്ഷയുടെ ഭാഗമായി ജില്ലാ പോലീസ് മേധാവി വിവേക് കുമാറിന്റെ നേതൃത്വത്തിൽ എഴുനൂറോളം പോലീസുദ്യോഗസ്ഥരെ വിന്യസിക്കും. നിരീക്ഷണത്തിന് മഫ്റ്റിയിലും പോലീസുണ്ടാകും. പോലീസ് മേധാവി മലയാറ്റൂർ സന്ദർശിച്ച് സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്തി.