ഡ്യൂട്ടിക്കിടെ മദ്യപിച്ച് നൃത്തം ചെയ്ത എസ്ഐയ്ക്ക് സസ്പെൻഷൻ

ഇടുക്കി: പാട്ടിനൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ വൈറലായതിന് പിന്നാലെ എസ് ഐയ്ക്ക് സസ്പെൻഷൻ.ഇടുക്കി ശാന്തൻപാറ സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ കെ .പി ഷാജിയെയാണ് എറണാകുളം റേഞ്ച് ഐ ജി എ ശ്രീനിവാസ് സസ്പെൻഡ് ചെയ്തത് ,എസ് ഐ മദ്യപിച്ചിരുന്നതായി സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയതോടെയാണ് നടപടി.പൂപ്പാറ ടൗണിലെ മാരിയമ്മൻ കോവിൽ ക്ഷേത്രത്തിലെ ഉത്സവാഘോഷത്തിനിടെയാണ് ക്രമസമാധാന ഡ്യൂട്ടിക്കെത്തിയ ഗ്രേഡ് എസ് ഐ “മാരിയമ്മാ കാളിയമ്മ ” എന്ന തമിഴ് ഗാനം കേട്ടയുടൻ ദേവിയുടെ ചിത്രത്തിന് മുൻപിൽ നിന്ന് നൃത്തം ചെയ്തത്.ഒടുവിൽ ക്ഷേത്രം കമ്മറ്റി ഭാരവാഹികളാണ് എസ് ഐയെ പിടിച്ചു മാറ്റി കൊണ്ടുപോയത്,ഉത്സവത്തിനെത്തിയ നിരവധി ഭക്തരുടെ മുൻപിൽ നിന്നായിരുന്നു എസ് ഐയുടെ നൃത്തം. നൃത്ത വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം നടത്തി എറണാകുളം റേഞ്ച് ഐജിയ്ക്ക് റിപ്പോർട്ട് നൽകുകയായിരുന്നു. മദ്യപിച്ചാണ് എസ് ഐ ഷാജി നൃത്തം ചെയ്തതെന്ന് വ്യക്തമായതോടെയാണ് സസ്പെൻഷൻ.