Idukki വാര്‍ത്തകള്‍
കുട്ടിക്കാനം മരിയൻ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് മൂന്നാംവർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തപ്പെട്ടു

ചെറുതോണി : കുട്ടിക്കാനം മരിയൻ സ്കൂൾ ഓഫ് സോഷ്യൽ വർക്ക് മൂന്നാംവർഷ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ചെറുതോണി ‘സ്വതർ ഗ്രഹ് ‘ഷെൽട്ടർ ഹോമിൽ വച്ചു ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ ശ്രീ. സാബുവിന്റെ ആഭിമുഖ്യത്തിൽ ” മാലിന്യ സംസ്കരണം” എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ്സ് നടത്തപ്പെട്ടു. ഇടുക്കി ജില്ലാ വനിതാ കൗൺസിൽ സെക്രട്ടറി ഡോ. റോസക്കുട്ടി എബ്രഹാം, സ്വധർ ഗ്രഹ് സുപ്രണ്ടന്റ് ശ്രീമതി. പത്മജ ദത്ത.വി എന്നിവർ സംസാരിച്ചു.