Idukki വാര്‍ത്തകള്‍
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു


കുട്ടിക്കാനം മരിയൻ കോളേജ് (ഓട്ടോണോമസ് ), സ്കൂൾ ഓഫ് സോഷ്യൽ വർക്കും, അർച്ചന വുമൺ’സ് സെന്റർ ഏറ്റുമാന്നൂരും കൂടിച്ചേർന്നു “LGBTQIA+ കമ്മ്യൂണിറ്റി”യെപ്പറ്റി ബോധവത്കരണ ക്ലാസ് നടത്തി. ഏറ്റുമാനൂർ എൻ. എസ്. എസ് കരയോഗം ഓഡിറ്റോറിയറ്റിൽ 4.04. 2023 തീയതി 12: 00 മണിക്ക് ആരംഭിച്ച ക്ലാസ്സ് മിസിസ്സ്. ഷൈനി ജോഷി, കമ്മ്യൂണിറ്റി ആക്ഷൻ ഗ്രൂപ്പ് കോ- ഓർഡിനേറ്റർ, അർച്ചന വുമൺ’സ് സെന്റർ, സി. എ. ജി ലീഡേഴ്സിന്റെ സാന്നിധ്യത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കുമാരി. ഗുരുപ്രിയ എസ്സ്, കുമാരി. അലീന അന്ന റോയ്, കുമാരി. ലിയ ട്രീസാ ഷിബു എന്നിവരായ സോഷ്യൽ വർക്ക് മൂന്നാം വർഷ ബിരുധ വിദ്യാർത്ഥികൾ “ഐ ആം LGBTQIA+ അലി ” എന്ന വിഷയത്തെപ്പറ്റി ക്ലാസ് തുടർന്ന് നടത്തി.