Idukki വാര്‍ത്തകള്‍
കോവിഡ് കേസുകളിൽ വൻ വർധനവ്

കോവിഡ് കേസുകളിൽ വൻ വർധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 3824 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1784 പേർ രോഗമുക്തരായി. ഇതോടെ നിലവിൽ ചികിത്സയിലുള്ളവരുടെ എണ്ണം 18389 ആയി ഉയർന്നു.
ഇന്ന്പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.87 ശതമാനമായി. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.24 ശതമാനമാണ്. 92.18 കോടി ടെസ്റ്റുകൾ ഇതുവരെ നടത്തി. 1.33 ലക്ഷം ടെസ്റ്റുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ശനിയാഴ്ചയേക്കാൾ 27 ശതമാനത്തിൻ്റെ വർദ്ധനവാണ് ഞായറാഴ്ച ഉണ്ടായിട്ടുള്ളത്. ശനിയാഴ്ച 2,995 ഉം വെള്ളിയാഴ്ച 3,095 ഉം പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിരുന്നു.