സഭയുടെ വിയർപ്പിലും, വോട്ടിലും മന്ത്രിയായ വീണ ജോർജ് മൗനം വെടിയണം. ആരോഗ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് പോസ്റ്ററുകൾ


പത്തനംതിട്ട: പത്തനംതിട്ടയിലെ വിവിധ പള്ളികളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ പോസ്റ്ററുകള്‍.സഭാ തര്‍ക്കത്തില്‍ വീണാ ജോര്‍ജ് മൗനം വെടിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നുമാണ് പോസ്റ്ററിലുള്ളത്. ‘ സഭയുടെ വിയര്‍പ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോര്‍ജ് മൗനം വെടിയണം ‘ എന്നാണ് പോസ്റ്റര്‍. ഓര്‍ത്തഡോക്സ് യുവജനമാണ് പോസ്റ്ററുകളുടെ പിന്നില്‍.
സഭാ തര്‍ക്കം പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ചര്‍ച്ച് ബിലുമായി ബന്ധപ്പെട്ട് ഓര്‍ത്തഡോക്സ് സഭയുടെ പ്രതിഷേധത്തിന്റെ ഭാഗമാണ് ഇത്തരത്തിലെ പോസ്റ്ററുകളുടെ പിന്നിലെ കാരണം. ഓര്‍ത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്റര്‍ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ അര്‍ധരാത്രിയില്‍ പത്തനംതിട്ട ജില്ലയിലെ വിവിധ പള്ളികളിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.