ചക്കയ്ക്ക് നല്ലകാലം വരുന്നു: കിലോഗ്രാമിന് 10 രൂപ നിരക്കിൽ സംഭരിക്കും


ആലത്തൂര്‍ : സംസ്ഥാനത്തിെന്റ ഔദ്യോഗികഫലമായ ചക്ക സംഭരിക്കാനൊരുങ്ങുകയാണ് വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ (വി.എഫ്.പി.സി.കെ.).ജില്ലയില്‍ ആദ്യമായാണ് ചക്കസംഭരണം നടത്തുന്നത്. വി.എഫ്.പി.സി.കെ.യുടെ ജില്ലയിലെ 21 കര്‍ഷകസമിതികളിലൂടെയാണ് സംഭരണം.
കിലോഗ്രാമിന് 10 രൂപ അടിസ്ഥാനവിലയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഏപ്രില്‍ അവസാനം ചക്കസംഭരണം ആരംഭിക്കും. കര്‍ഷകര്‍ നേരിട്ട് എത്തിക്കണം. മൂപ്പെത്തിയ പഴുക്കാത്ത ചക്കയാണ് കൊണ്ടുവരേണ്ടത്. വരിക്ക, കൂഴ എന്ന വ്യത്യാസം നോക്കുകയില്ല. പെരുമാട്ടിയിലെ പ്രാഥമിക ചക്കസംസ്കരണകേന്ദ്രത്തിലും ചക്ക സംഭരിക്കും. സംസ്ഥാനത്തിനകത്തും പുറത്തുമുള്ള കച്ചവടക്കാര്‍, ഹോര്‍ട്ടി കോര്‍പ്പ്, ജാക്ക്ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ എന്നിവയുമായി ചക്കവിപണനത്തിന് വി.എഫ്.പി.സി.കെ. ധാരണയായി. 2020-ല്‍ ഇടുക്കിയിലാണ് സംസ്ഥാനത്ത് ആദ്യമായി ചക്കസംഭരണം തുടങ്ങിയത്. പെരുമാട്ടിയിലെ പ്രാഥമിക ചക്കസംസ്കരണകേന്ദ്രത്തില്‍ ചക്ക സംസ്കരിച്ച് മൂല്യവര്‍ധിത ഉത്‌പന്നങ്ങളാക്കി മാറ്റാനും പദ്ധതിയുണ്ട്. പച്ച ചക്കച്ചുളയും പഴുത്ത ചക്കച്ചുളയും പായ്ക്കറ്റിലാക്കി വിപണിയിലെത്തിക്കാനുള്ള സാധ്യതയെക്കുറിച്ച് പഠിച്ചുവരികയാണ്. വിഷുവിന് ചക്കയ്ക്ക് ആവശ്യക്കാരേറുമെങ്കിലും കര്‍ഷകര്‍ക്ക് നല്ലവില കിട്ടാറില്ല.
ചക്ക ഒരു ആദായമാര്‍ഗമായി കൃഷിചെയ്യുന്നവര്‍ കുറവായതിനാല്‍ വിലകിട്ടാത്ത കാര്യം വേണ്ടത്ര പ്രാധാന്യത്തോടെ ഉന്നയിക്കപ്പെടാറുമില്ല. അടുത്തകാലത്തായി പ്ലാവ് കൃഷി വ്യാപിച്ചിട്ടുണ്ട്. ഇവയുടെ വിളവെടുപ്പുകൂടി ആരംഭിക്കുന്നതോടെ കൂടുതല്‍ ചക്ക വിപണിയിലെത്തും.
ഓരോവര്‍ഷവും ഓരോ ഉത്‌പന്നം ഈ രീതിയില്‍ സംഭരിക്കുമെന്നും നിലവില്‍ കരിമ്ബുഴയില്‍ വാഴക്കുല സംഭരിക്കുന്നുണ്ടെന്നും വി.എഫ്.പി.സി.കെ. െഡപ്യൂട്ടി മാര്‍ക്കറ്റിങ് മാനേജര്‍ ബീന മാത്യു പറഞ്ഞു.