ഭൂമിയുടെ ന്യായവില : ഏപ്രിൽ 1 മുതൽ 20 ശതമാനം ഉയർത്തി വിജ്ഞാപനമിറക്കി


തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ചത് പോലെ ഏപ്രില്‍ ഒന്ന് മുതല്‍ ഭൂമിയുടെ ന്യായവില 20 ശതമാനം ഉയര്‍ത്തി.ഇതുസംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനം ഇറക്കി. ഇതനുസരിച്ച് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇനി 1.20 ലക്ഷമാവും വില.
2010ലാണ് ന്യായവില ആദ്യമായി ഏര്‍പ്പെടുത്തിയത്. പിന്നീട് അഞ്ച് തവണ ബജറ്റില്‍ അടിസ്ഥാന വിലയുടെ നിശ്ചിത ശതമാനം വര്‍ദ്ധിപ്പിച്ചുകൊണ്ടിരുന്നു. 2010നെ അപേക്ഷിച്ച് ഇപ്പോള്‍ ഭൂമിയുടെ ന്യായവിലയില്‍ 220 ശതമാനമാണ് ആകെ വര്‍ധന.
വിവിധ കാരണങ്ങളാല്‍ വിപണിമൂല്യം വര്‍ധിച്ച പ്രദേശങ്ങളിലെ ഭൂമിയുടെ ന്യായവില 30 ശതമാനം വരെ വര്‍ധിപ്പിക്കാന്‍ 2022ല്‍ ഫിനാന്‍സ് ആക്ടിലൂടെ നിയമനിര്‍മാണം നടപ്പിലാക്കിയിരുന്നു. വിപണിമൂല്യവും ന്യായവിലയും തമ്മിലുള്ള അന്തരം നികത്താനാണ് ഭൂമിയുടെ വില വര്‍ധിപ്പിക്കാനുള്ള തീരുമാനമെന്നാണ് ധനമന്ത്രി നേരത്തെ വിശദീകരിച്ചത്.