സ്വർണ വില ഇടിയുന്നു


കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ്. ആഭരണം വാങ്ങാന്‍ തീരുമാനിച്ചവര്‍ക്ക് ആശ്വാസം. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ കുറവാണുണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിയ തോതിലുള്ള ഇടിവാണ് സ്വര്‍ണവിലയില്‍ പ്രകടമാകുന്നത്. വരും ദിവസങ്ങളിലെ വിലയില്‍ ഇടിവ് സംഭവിക്കുമോ എന്ന് പ്രവചിക്കാന്‍ പറ്റാത്ത സാഹചര്യമാണ്.
ആഗോള വിപണിയില്‍ വില ഉയര്‍ന്നു തന്നെ നില്‍ക്കുന്നു, എന്നാല്‍ കേരളത്തില്‍ നേരിയ ഇടിവ് സംഭവിക്കുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ വലിയ തോതിലുള്ള വിലക്കുറവ് സ്വര്‍ണത്തിന് സംഭവിക്കാന്‍ സാധ്യതയില്ലെന്നാണ് വിലയിരുത്തല്‍. ഏത് സമയവും വില കൂടിയേക്കാം. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 43600 രൂപയാണ്. തിങ്കളാഴ്ചത്തെ വിലയുമായി താരതമ്യം ചെയ്യുമ്ബോള്‍ 200 രൂപ കുറവാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 5450 രൂപയാണ് ഇന്നത്തെ നിരക്ക്.
ആഗോള വിപണിയില്‍ ഡോളര്‍ ഇന്‍ഡക്‌സില്‍ ഇടിവ് നേരിയുകയാണ്. ഇതോടെ മറ്റു കറന്‍സികള്‍ മൂല്യം വര്‍ധിക്കുകയും അവര്‍ കൂടുതലായി സ്വര്‍ണം വാങ്ങുകയും ചെയ്യും. ഇതാണ് വില വര്‍ധനവിന് ഒരു കാരണം. ഡോളറിന്റെ മൂല്യത്തില്‍ 10 ശതമാനം വരെ ഇടിവ് സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം 114.78 എന്ന മൂല്യത്തിലേക്ക് ഡോളര്‍ എത്തിയിരുന്നു. അന്ന് സ്വര്‍ണത്തിന് വില കുറയുകയും ചെയ്തു. പിന്നീട് ഡോളര്‍ മൂല്യം ഇടിയാന്‍ തുടങ്ങിയതോടെ സ്വര്‍ണവില കൂടി.
അതേസമയം, കേരളത്തില്‍ സ്വര്‍ണവിപണി ആശങ്കയിലാണ്. ഏപ്രില്‍ ഒന്ന് മുതല്‍ ആറക്ക ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഇതിനെതിരെയാണ് വ്യാപാരികള്‍. ഹാള്‍മാര്‍ക്കിങ് നിര്‍ബന്ധമാക്കുന്നതിന് ആറ് മാസം കൂടി സമയം അനുവദിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു. ഈ നടപടിയിലെ അശാസ്ത്രീയത അവര്‍ ചൂണ്ടിക്കാട്ടുകയും ചെയ്യുന്നു. ഏപ്രില്‍ ഒന്ന് മുതല്‍ ജ്വല്ലറി വ്യാപാരികള്‍ സമരം തുടങ്ങുകയാണ്.