ലൈഫ് മിഷൻ കോഴ; സന്തോഷ് ഈപ്പൻ ഇ.ഡി കസ്റ്റഡിയിൽ തുടരുന്നു


തിരുവനന്തപുരം: ലൈഫ് മിഷന്‍ കോഴ കേസിലെ കളളപ്പണ ഇടപാടില്‍ അറസ്റ്റിലായ യുണിടാക്ക് ഉടമ സന്തോഷ് ഈപ്പന്‍ ഇ. ഡി കസ്റ്റഡിയില്‍ തുടരുന്നു.സന്തോഷ് ഈപ്പന്‍റെ കസ്റ്റഡി കാലാവധി എറണാകുളം പ്രത്യേക സി.ബി.ഐ കോടതി തിങ്കളാഴ്ച വരെ നീട്ടിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ പേരെ വിളിച്ചു വരുത്തി സന്തോഷ് ഈപ്പനൊപ്പം ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് സ്പേസ് പാര്‍ക്കില്‍ നിയമനം ലഭിച്ചതിലും ഇ.ഡി അന്വേഷണം തുടരുകയാണ്. സ്വപ്നയുടെ നിയമനത്തില്‍ സാമ്ബത്തിക ഇടപാട് നടന്നിട്ടുണ്ടോയെന്നാണ് ഇ.ഡി പരിശോധിക്കുന്നത്.
തിങ്കളാഴ്ച വരെയാണ് ഇ.ഡി കസ്റ്റഡിയില്‍ വിട്ടത്. ജാമ്യാപേക്ഷയും തിങ്കളാഴ്ച പരിഗണിക്കും. മാര്‍ച്ച് 21 നാണ് സന്തോഷ് ഈപ്പനെ ഇ.ഡി അറസ്റ്റ് ചെയ്തത്. ലൈഫ് മിഷന്‍ പദ്ധതിയില്‍ യു.എ.ഇ കോണ്‍സുല്‍ ജനറല്‍ അടക്കമുള്ളവര്‍ക്ക് കോഴ നല്‍കിയെന്നാണ് ഇ.ഡി ആരോപണം. കേസില്‍ ഒന്നാം പ്രതിയാണ് സന്തോഷ് ഈപ്പന്‍. തൃശ്ശൂര്‍ വടക്കാഞ്ചേരിയിലെ ഭവനപദ്ധതിക്ക് ലൈഫ് മിഷന്‍ കരാര്‍ ലഭിക്കാന്‍ നാലര കോടി കമ്മീഷന്‍ നല്‍കിയെന്ന് സന്തോഷ് ഈപ്പന്‍ വെളിപ്പെടുത്തിയിരുന്നു. ലൈഫ് മിഷന്‍ കോഴക്കേസിലെ രണ്ടാമത്തെ അറസ്റ്റാണ് സന്തോഷ് ഈപ്പന്‍റേത്. ആദ്യം അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ ആണ്. അതേസമയം, ശിവശങ്കറിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.