Idukki വാര്‍ത്തകള്‍
മഴവില്ലഴകുള്ള ഫ്രീകിക്ക്, 800 ഗോൾ തികച്ച് മെസി. വിജയത്തേരിൽ അർജന്റിന


ബ്യൂണസ് അയേഴ്‌സ്: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ശേഷം കരിയറില്‍ 800 ഗോളുകള്‍ തികയ്ക്കുന്ന സമകാലിക ഫുട്ബോളറായി അര്‍ജന്‍റീനയുടെ മിശിഹാ ലിയോണല്‍ മെസി.സൗഹൃദ മത്സരത്തില്‍ പാനമയ്ക്കെതിരെ ഗോള്‍ നേടിയാണ് മെസി റെക്കോര്‍ഡ് ബുക്കില്‍ ഇടംപിടിച്ചത്. ഖത്തര്‍ ലോകകപ്പ് വിജയത്തിന് ശേഷം അര്‍ജന്‍റീന ആദ്യമായി കളത്തിലിറങ്ങിയ മത്സരത്തില്‍ നീലപ്പട എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പാനമയെ തോല്‍പിച്ചു. തിയാഗോ അല്‍മാഡയായിരുന്നു മറ്റൊരു ഗോള്‍ സ്കോറര്‍.