Idukki വാര്‍ത്തകള്‍
മലങ്കര കാത്തലിക് അസോസിയേഷൻ കുമളി മേഖല വാർഷിക യോഗവും,സെമിനാറും ചേറ്റുകുഴി സെന്റ് മേരീസ് പള്ളിയിൽ വച് നടത്തപ്പെട്ടു


മലങ്കര കാത്തലിക് അസോസിയേഷൻ കുമളി മേഖല വാർഷിക യോഗവും,സെമിനാറും ചേറ്റുകുഴി സെന്റ് മേരീസ് പള്ളിയിൽ വച് നടത്തപ്പെട്ടു. മേഖല വികാരി ഫാ.ജോൺ തോമസ് കണ്ടത്തിൽ ഉത്ഘാടനം ചെയ്തു. ആത്മീയ ഉപദേഷ്ടാവ് ഫാ.ലിബിൻ വർഗ്ഗീസ്
അധ്യക്ഷത വഹിച്ചു. എം.സി.എ
ചരിത്രം, ദർശനം, ഭരണഘടന എന്ന വിഷയത്തിൽ അതിരൂപതാ പ്രസിഡന്റ് ഷിബു മാത്യു ചുങ്കത്തിൽ
സെമിനാർ നയിച്ചു. 2023 – 2025 വർഷത്തെ ഭാരവാഹികളായി ജോമോൻ താന്നിക്കൽ (പ്രസിഡന്റ്), റോമി വെള്ളാമേൽ (ജനറൽ സെക്രട്ടറി), അനിൻ വലിയപറമ്പിൽ (ട്രഷറർ) ആൻസി ബിജു, റോയി മധുരത്തിൽ, മോൻസി ബേബി (വൈസ് പ്രസിഡന്റ്മാർ), സിനി സന്തോഷ് (സെക്രട്ടറി) എന്നിവരെയും 15 അംഗ മാനേജിംഗ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.