previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; 10,000 പേര്‍ക്ക് തൊഴിൽ നഷ്ടപ്പെടും



കാലിഫോര്‍ണിയ: വീണ്ടും കൂട്ട പിരിച്ചുവിടലുമായി ഫേസ്ബുക്ക്. ഈ വർഷം 10,000 പേർക്ക് കൂടി തൊഴിൽ നഷ്ടപ്പെടും. നിലവിലുള്ള 5,000 ഒഴിവുകളും നികത്തില്ല. കമ്പനിയുടെ ഘടന പരിഷ്കരിക്കുമെന്നും ഫേസ്ബുക്ക് ഉടമ മാർക്ക് സക്കർബർഗ് വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സക്കർബർഗ് പിരിച്ചുവിടൽ മുന്നറിയിപ്പിന്‍റെയും പുനഃസംഘടനയുടെയും വിശദാംശങ്ങൾ വെളിപ്പെടുത്തിയത്. ഫേസ്ബുക്കിനെ മികച്ച സാങ്കേതിക കമ്പനിയാക്കുന്നതിനും വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളിൽ ദീർഘകാല കാഴ്ചപ്പാടോടെ സാമ്പത്തിക പ്രകടനം മെച്ചപ്പെടുത്തുന്നതിനുമാണ് ഈ തീരുമാനമെന്ന് സക്കർബർഗ് പറഞ്ഞു.

വരാനിരിക്കുന്ന മാറ്റങ്ങൾ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. മുന്നോട്ടുള്ള ദുഷ്കരമായ പാതയിൽ നിന്ന് കരകയറാൻ ഉടനടി മാറ്റങ്ങൾ ആവശ്യമാണെന്നും സക്കർബർഗ് ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പുനഃസംഘടനയുടെ വിശദാംശങ്ങൾ വരും മാസങ്ങളിൽ പ്രഖ്യാപിക്കും. റിക്രൂട്ടിംഗ് ടീമിലെ ആളുകളുടെ എണ്ണവും കുറയ്ക്കും. ഏപ്രിൽ അവസാനത്തോടെ പിരിച്ചുവിടൽ പ്രഖ്യാപിക്കും.

മാറ്റങ്ങൾ ഈ വർഷം തന്നെ സംഭവിക്കും. തങ്ങളുടെ വിജയത്തിന്‍റെ ഭാഗമായ പ്രഗത്ഭരായ സഹപ്രവർത്തകരോട് വിടപറയേണ്ടി വരുന്നത് വേദനാജനകമാണ്. പക്ഷെ മറ്റൊരു വഴിയുമില്ല. പുനഃസംഘടനയ്ക്ക് ശേഷം ആളുകളെ എടുക്കുന്നതിനുള്ള നിയന്ത്രണം മാറും. ഒരു ടെക്നോളജി കമ്പനി എന്നതിലുപരി ഒരു ബിസിനസ്സ് സംരംഭമെന്ന നിലയിലുള്ള ഫെയ്സ്ബുക്കിന്‍റെ പ്രവർത്തനം ലക്ഷ്യമിട്ടാണ് ഈ തീരുമാനമെന്നും സക്കർബർഗ് പറഞ്ഞു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!