കട്ടപ്പന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനകീയ പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
എഴുപത്തിയഞ്ച് വർഷക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാത്തുസൂക്ഷിച്ച ഇന്ത്യയുടെ സമ്പത്ത് വ്യവസ്ഥയെ തച്ച് തകർ ക്കുന്ന നിലപാടാണ് ബി ജെ പി സർക്കാർ സ്വീകരിക്കുന്നതെന്ന് എ. ഐ സി സി അംഗം അഡ്വ. ഇ എം ആഗസ്തി പറഞ്ഞു. രാജ്യത്തെ പൊതുമേഖലാസ്ഥാപനങ്ങളും ആഭ്യന്തരവിപണിയും കുത്തകൾക്ക് തീറെഴുതിയ മോദിസർക്കാരിന്റെ രാജ്യദ്രോഹ നടപടികൾക്കെതിരെ പൊറുതി മുട്ടിയാണ് ജനം തെരുവിലിറങ്ങിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എസ്.ബി.ഐ, എൽ ഐ സി – കരുതൽധനം, അദാനിയുടെ കമ്പനികളിൽ നിക്ഷേപം നടത്തണമെന്ന ഭരണകൂടഭീഷണി കൾക്കെതിരെ കട്ടപ്പന യൂണിയൻ ബാങ്കിന് മുന്നിലാണ് പ്രതിഷേധ സംഗമം നടത്തിയത്.
ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ
ആഭിമുഖ്യത്തിൽ നടന്ന
ജനകീയ പ്രതിഷേധ സംഗമത്തിൽ നൂറ് കണക്കിനാളുകൾ പങ്കെടുത്തു.
ബ്ലോക്ക് പ്രസിഡൻന്റ് മനോജ് മുരളി അദ്ധ്യക്ഷത വഹിച്ചു.
യു.ഡി എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി മുഖ്യപ്രഭാഷണം നടത്തി.
തോമസ് രാജൻ, ജോണി കുളംമ്പള്ളി . ജോർജ് ജോസഫ് പടവൻ , കെ ജെ ബെന്നി , ഷൈനി സണ്ണി ചെറിയാൻ, ജോയി പൊരുന്നോ ലി , ജോയി ആനി തോട്ടം, പ്രശാന്ത് രാജു . ജോയി ഈഴ കുന്നേൽ, സിജു ചക്കും മൂട്ടിൽ, ഷാജി വെള്ളമാക്കൽ, തോമസ് മൈക്കിൾ , ജോമോൻ തെക്കേൽ , ജോസ് ആനക്കല്ലിൽ ,ഷമേ ജ് കെ ജോർജ് . രാജൻ കാലാച്ചിറ, ഷാജി നെല്ലിക്കൻ , കുര്യൻ ചീരാം കുന്നേൽ, അനിഷ് മണ്ണൂർ, എബ്രഹാം പന്തംമാക്കൻ, പി ജെ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.
.ഡി.സി.സി – ബ്ലോക്ക് -മണ്ഡലം ഭാരവാഹികൾ മുൻസിപ്പൽ കൗൺസിലർമാർ ത്രിതല പഞ്ചായത്ത് അംഗങ്ങൾ വിവിധ പോഷക സംഘടനാ നേതാക്കൾ തുടങ്ങിയവർ സമരത്തിൽ പങ്കെടുത്തു.