6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ശ്രീലങ്കയെ തകർത്ത് ന്യൂസീലൻഡ്; ഇന്ത്യ ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനലില്‍



അഹമ്മദാബാദ്: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യ. ആദ്യ ടെസ്റ്റിൽ ശ്രീലങ്കയെ ന്യൂസിലൻഡ് പരാജയപ്പെടുത്തിയതോടെയാണ് ഇന്ത്യ ഫൈനലിൽ കടന്നത്. രണ്ട് ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരത്തിൽ ന്യൂസിലൻഡ് രണ്ട് വിക്കറ്റിന് വിജയിച്ചു. 285 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസ് രണ്ടാം ഇന്നിംഗ്സിൽ എട്ട് വിക്കറ്റിനും വിജയിച്ചു.

ക്രൈസ്റ്റ്ചർച്ചിൽ നടന്ന ആദ്യ ടെസ്റ്റിൽ ടോസ് നേടിയ ശ്രീലങ്ക ബാറ്റിംഗിന് ഇറങ്ങി ഒന്നാം ഇന്നിങ്സിൽ ശ്രീലങ്ക 355 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലൻഡ് ഒന്നാം ഇന്നിങ്സിൽ 373 റൺസിന്‍റെ ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിങ്സിൽ ശ്രീലങ്ക 302 റൺസിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ കെയ്ൻ വില്യംസണിന്‍റെ സെഞ്ച്വറിയാണ് കിവീസിനെ വിജയത്തിലേക്ക് നയിച്ചത്.

വില്യംസൺ 194 പന്തിൽ 121 റൺസുമായി പുറത്താകാതെ നിന്നു. ഈ വിജയത്തോടെ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ ഫലം പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഫൈനൽ ഉറപ്പിച്ചു. ജൂൺ 7 മുതൽ 11 വരെ ലണ്ടനിലെ ഓവലിലാണ് ലോക ചാമ്പ്യൻഷിപ്പ് നടക്കുക. ഫൈനലിൽ ഇന്ത്യ ഓസ്ട്രേലിയയെ നേരിടും.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!