പ്രധാന വാര്‍ത്തകള്‍
ബ്രഹ്മപുരം വിഷയം; നിയമസഭയിലും മൗനം തുടർന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ബ്രഹ്മപുരം വിഷയത്തിൽ നിയമസഭയിലും മൗനം തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അടിയന്തര പ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം നൽകിയ നോട്ടീസിൽ ആരോഗ്യമന്ത്രി വീണാ ജോർജും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷുമാണ് മറുപടി നൽകിയത്. സഭയിലുണ്ടായിട്ടും മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചില്ല. കൊച്ചിയിൽ വിഷപ്പുക ശ്വസിക്കുബോൾ മുഖ്യമന്ത്രി എന്താണ് ചെയ്യുന്നതെന്ന ചോദ്യം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉന്നയിച്ചപ്പോൾ പിണറായി വിജയൻ മൗനം പാലിക്കുകയായിരുന്നു.
അതേസമയം, ബ്രഹ്മപുരത്തെ ബയോമൈനിംഗ് കമ്പനിയെ സർക്കാർ, സഭയിൽ പൂർണമായും ന്യായികരിച്ചാണ് സംസാരിച്ചത്. പ്രചാരണങ്ങൾക്ക് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നായിരുന്നു തദ്ദേശ സ്വയംഭരണ മന്ത്രിയുടെ മറുപടി.