Idukki വാര്‍ത്തകള്‍
കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണി; എന്‍ഐഎ കേസിലെ തടവുകാരനെതിരേ കേസ്
കണ്ണൂർ: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥനെ കഴുത്തറുത്ത് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എന്‍ഐഎ കേസിലെ തടവുകാരനെതിരേ കേസെടുത്തു. നാറാത്ത് സ്വദേശി മുഹമ്മദിനെതിരേയാണ് കണ്ണൂര്‍ ടൗണ്‍ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
പ്രാർഥനയ്ക്ക് വിട്ട രീതി ശരിയല്ലെന്ന് ആരോപിച്ചാണ് വധഭീഷണി. കഴുത്തറുത്ത് കൊല്ലുമെന്നും ഉദ്യോഗസ്ഥന്റെ വീടും സ്ഥലവും അറിയാമെന്നുമായിരുന്നു ഭീഷണി. ഐഎസ് ബന്ധത്തിന്റെ പേരില്‍ യുഎപിഎ ചുമത്തിയ തടവുകാരനാണ് മുഹമ്മദ്. ജയിലിലെ അതീവ സുരക്ഷാ സംവിധാനമുള്ള പത്താം ബ്ലോക്കിലാണ് ഇയാളെ പാര്‍പ്പിച്ചിരിക്കുന്നത്.