Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

സിസിഎൽ; അവസാന മത്സരത്തിലും പരാജയപ്പെട്ട് കേരള സ്ട്രൈക്കേഴ്സ്



ജയ്പൂര്‍: സിസിഎല്ലിൽ ഒരു മത്സരം പോലും ജയിക്കാനാവാതെ കേരള സ്ട്രൈക്കേഴ്സ്. ഭോജ്പുരി ദബാംഗ്സിനോട് 76 റൺസിനാണ് കേരളം തോറ്റത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിലെ അവസാന ഇന്നിംഗ്സിൽ ഭോജ്പുരി ദബാംഗ്സ് കേരളത്തിന് മുന്നിൽ വെച്ചത് വൻ വിജയ ലക്ഷ്യമാണ്. നിശ്ചിത 10 ഓവറിൽ സ്ട്രൈക്കേഴ്സിന് ജയിക്കാൻ വേണ്ടിയിരുന്നത് 164 റൺസായിരുന്നു. എന്നാൽ കേരളം 9.5 ഓവറിൽ 88 റൺസിന് ഓള്‍ഔട്ടായി.

വിവേക് ഗോപൻ 20 പന്തിൽ 35 റൺസ് നേടി. കേരളത്തിന്‍റെ മൂന്ന് ബാറ്റ്സ്മാൻമാർ മാത്രമാണ് രണ്ടക്കം കടന്നത്. അർജുൻ നന്ദകുമാർ 8 പന്തിൽ 12 റൺസെടുത്തു. രാജീവ് പിള്ള 7 പന്തിൽ 10 റൺസെടുത്തു. കേരള ഇന്നിംഗ്സിൽ ആരും കാര്യമായ പ്രകടനം നടത്തിയില്ല. അവസാന ഓവറിൽ ദിനേശ് ലാൽ യാദവ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ഭോജ്പൂരി ക്യാപ്റ്റൻ മനോജ് തിവാരി രണ്ട് വിക്കറ്റ് വീഴ്ത്തി. 

48 റൺസിന്‍റെ ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഭോജ്പുരി രണ്ടാം ഇന്നിംഗ്സിൽ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 115 റൺസെടുത്തു. ആന്‍റണി പെപ്പെയാണ് സ്ട്രൈക്കേഴ്സിനായി ഏക വിക്കറ്റ് വീഴ്ത്തിയത്.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!