Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

മൂന്നാര്‍ ഇരവികുളം ദേശീയോദ്യാനത്തില്‍ ഒന്നര മാസത്തിനിടെ പിറന്നത് 80 വരയാടിന്‍ കുഞ്ഞുങ്ങള്‍





ഉദ്യാനത്തിലെ ആനമുടി – 13 , രാജമല – 11 , വരയാട്ടുമൊട്ട – 7 , മേസ്തരിക്കെട്ട് – 6 , കുമരിക്കല്ല് – 14 എന്നിവിടങ്ങളിലാണ് ഏറ്റവും അധികം കുഞ്ഞുങ്ങളെ ഇത്തവണ കണ്ടെത്താന്‍ സാധിച്ചത്. കഴിഞ്ഞ വര്‍ഷം 125 കുഞ്ഞുങ്ങള്‍ പിറന്നിരുന്നു. ഇത്തവണ ഇതില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടാകുമെന്നാണ് വനപാലകരുടെ കണക്കുകൂട്ടല്‍.


ഉദ്യാനം തുറന്ന് ഏപ്രില്‍ 20 മുതല്‍ 25 വരെ നടക്കുന്ന വരയാടുകളുടെ കണക്കെടുപ്പില്‍ മാത്രമേ കുഞ്ഞുങ്ങളുടെ എണ്ണം പൂര്‍ണ്ണമായി അറിയാന്‍ കഴിയു. ഫെബ്രവരി ഒന്നിനാണ് വരയാടുകളുടെ പ്രജനനകാലം ആരംഭിച്ചത്. രണ്ട് മാസത്തേക്ക് നീണ്ടുനില്‍ക്കുന്ന കാലയളവില്‍ വിനോദസഞ്ചാരികള്‍ക്ക് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. കുഞ്ഞുങ്ങളുടെ സുരക്ഷയെ കരുതിയാണ് വര്‍ഷത്തില്‍ രണ്ടുമാസം പാര്‍ക്ക് പൂര്‍ണ്ണമായി അടച്ചിടുന്നത്.പുലിയടക്കമുള്ള ആക്രമണകാരികളായ വന്യമ്യഗങ്ങളില്‍ നിന്നും കുഞ്ഞുങ്ങളെ സംരക്ഷിക്കാന്‍ കിഴക്കാംതൂക്കായ പാറക്കെട്ടുകളിലാണ് വരയാടുകള്‍ പ്രസവം നടത്തുന്നത്. തമിഴ്‌നാടിന്റെ ഔദ്യോഗിക മ്യഗം കൂടിയാണ് സമുദ്രനിരപ്പില്‍ നിന്നും 1500 മീറ്ററിലധികം ഉയരമുള്ള പ്രദേശത്ത് കാണപ്പെടുന്ന നീലഗിരി താര്‍ എന്ന് അറിയപ്പെടുന്ന മൂന്നാറിലെ വരയാടുകള്‍.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!