പ്രധാന വാര്‍ത്തകള്‍
ഇന്റലിജൻസ് ബ്യൂറോ ശുപാർശ; ഖുശ്വാഹയ്ക്ക് വൈ പ്ലസ് സുരക്ഷ
പട്ന: ജനതാദളിൽ നിന്ന് രാജിവച്ച് രാഷ്ട്രീയ ലോക് ജനതാദൾ (ആർഎൽജെഡി) രൂപീകരിച്ച ഉപേന്ദ്ര ഖുശ്വാഹയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വൈ പ്ലസ് സുരക്ഷ ഏർപ്പെടുത്തി. കേന്ദ്ര ഇന്‍റലിജൻസ് ബ്യൂറോയുടെ ശുപാർശ പ്രകാരമാണ് ഖുശ്വാഹയുടെ സുരക്ഷ വർധിപ്പിക്കാൻ തീരുമാനിച്ചത്.
രാഷ്ട്രീയ വിശദീകരണ യോഗങ്ങളുമായി ഖുശ്വാഹ ബീഹാറിൽ പ്രചാരണ പര്യടനത്തിലാണ്. അടുത്തിടെ ഖുശ്വാഹയുടെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായിരുന്നു. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനും ഉപമുഖ്യമന്ത്രി തേജസ്വി യാദവിനുമെതിരെ രൂക്ഷവിമർശനമാണ് ഖുശ്വാഹയുടെ പ്രചാരണത്തിൽ ഉയരുന്നത്.
ലോക് ജനശക്തി പാർട്ടി (റാം വിലാസ്) നേതാവ് ചിരാഗ് പാസ്വാൻ, വികാസ്ശീൽ ഇൻസാൻ പാർട്ടി നേതാവ് മുകേഷ് സാഹ്നി എന്നിവർക്കും വൈ പ്ലസ് സുരക്ഷ നൽകിയിരുന്നു.