6000-x-2222-01
San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ഗതാഗതക്കുരുക്കിൽ കാറിൽനിന്ന് ഇറങ്ങിയോടി നവവരൻ; പരാതി നൽകി ഭാര്യ, കാണാതായിട്ട് മൂന്നാഴ്ച



ബെംഗളൂരു: ഗതാഗതക്കുരുക്കിൽ അകപ്പെട്ട കാറിൽ നിന്ന് ഇറങ്ങിയോടിയ നവവരനെ കാണാതായിട്ട് മൂന്നാഴ്ച പിന്നിടുന്നു. ബംഗളൂരുവിലെ മഹാദേവപുരയിൽ നിന്ന് കാണാതായ യുവാവിനായി പൊലീസ് ഊർജിത തിരച്ചിൽ നടത്തുന്നുണ്ടെങ്കിലും കാര്യമായ വിവരങ്ങളൊന്നും ഇതുവരെ ലഭിച്ചിട്ടില്ല. ബന്ധുക്കളും യുവാവിനായി തിരച്ചിൽ നടത്തുന്നുണ്ട്.

ഫെബ്രുവരി 15നായിരുന്നു യുവാവിന്റെ വിവാഹം. പിറ്റേദിവസം അയാളെ കാണാതായി. 16ന് പള്ളിയിൽ നിന്ന് മടങ്ങുമ്പോൾ വധൂവരൻമാർ സഞ്ചരിച്ച വാഹനം ഗതാഗതക്കുരുക്കിൽപ്പെട്ടു. വരൻ കാറിന്‍റെ വാതിൽ തുറന്ന് ഓടിപ്പോയി. ഭാര്യ പിന്നാലെ ഓടിയെങ്കിലും ഇയാൾ രക്ഷപ്പെട്ടു. മാർച്ച് 5 നാണ് ഭാര്യ പൊലീസിൽ പരാതിനൽകിയത്. കാമുകിയുടെ കൈവശം രഹസ്യ ഫോട്ടോകൾ ഉണ്ടെന്നും അവ സമൂഹമാധ്യമത്തിലൂടെ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് നവവരൻ മുങ്ങിയതെന്നുമാണ് പരാതി.

ചിക്ബല്ലാപുർ ജില്ലയിലെ ചിന്താമണി സ്വദേശിയാണ് നവവരനെന്ന് ഇരുപത്തിരണ്ടുകാരിയായ ഭാര്യ പറയുന്നു. കർണ്ണാടകയിലും ഗോവയിലും വധുവിന്റെ പിതാവ് നടത്തിയ കമ്പനിയിൽ ഇയാൾ സഹായിച്ചിരുന്നു. ഗോവയിൽ വച്ചാണ് കാമുകിയുമായി ബന്ധം ആരംഭിച്ചത്. ബന്ധം അവസാനിപ്പിക്കുമെന്ന് ഭാര്യയോട് പറഞ്ഞെങ്കിലും വീണ്ടും തുടർന്നു കൊണ്ട്പോവുക ആയിരുന്നു. ബന്ധം അവസാനിപ്പിക്കുമെന്ന ഉറപ്പിലാണ് കല്യാണത്തിനു സമ്മതിച്ചതെന്നും പരാതിയിൽ പറയുന്നു. എന്നാൽ കാമുകി ബ്ലാക്മെയിൽ ചെയ്തതോടെയാണ് നവവരൻ മുങ്ങിയതെന്നും ഇയാൾ ആത്മഹത്യാപ്രവണത കാണിച്ചിരുന്നെന്നും പരാതിയിൽ പറയുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!