വനിതാ ദിനത്തില്‍ ശ്യാമള ടീച്ചറെ ആദരിച്ച് – കേരള ബാങ്ക്
സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ കേരള ബാങ്ക് ഇടുക്കി സി.പി.സി യുടെ നേതൃത്വത്തില്‍ ഇടമലക്കുടി ഗവണ്‍മെന്‍റ് എല്‍.പി. സ്ക്കൂളിലെ അദ്ധ്യാപിക ശ്രീമതി. ശ്യാമള ടീച്ചറെ ആദരിച്ചു. ഇടമലക്കുടി എന്ന ഇടുക്കി ജില്ലയിലെ ആദിവാസി ഊരുകളില്‍ പ്രാഥമിക വിദ്യാഭ്യാസം നഷ്ടപ്പെട്ട് മുഖ്യധാരയില്‍ നിന്നും വഴിതെറ്റുന്ന ബാല്യങ്ങളെ കുടികളിലെത്തി കണ്ടെത്തി അവര്‍ക്ക് അക്ഷര വെളിച്ചം നല്‍കി തുടര്‍ പഠനത്തിന്‍റെയും, ഉപരി പഠനത്തിന്‍റെയും പാതയിലേക്ക് തിരികെ എത്തിക്കുക എന്ന മഹത്തായ പ്രയത്നത്തിലാണ് ശ്യാമള ടീച്ചര്‍. എത്തിച്ചേരാന്‍ അത്യന്തം ദുഷ്കരമായ പാതകളും, ദുര്‍ഘടവും പരിമിതവുമായ യാത്രാ സൗകര്യവുമാണ് ഇടമലക്കുടിയ്ക്കുള്ളത്. വനവും, വന്യജീവികളും ചേര്‍ന്ന ഇവിടുത്തെ താമസവും വളരെ ബുദ്ധിമുട്ടേറിയതാണ്. സ്വന്തം വീടും വീട്ടുകാരെയും വിട്ട് ആഴ്ചകളോളം ഈ ക്ലേശകരമായ സാഹചര്യത്തില്‍ ജീവിച്ച് ഒരു ജനതയെ ഇരുളില്‍ നിന്നും വെളിച്ചത്തിലേയ്ക്ക് കൈ പിടിച്ച് നടത്തുന്ന ശ്യാമള ടീച്ചര്‍ തികച്ചും ആദരവ് അര്‍ഹിക്കുന്ന വ്യക്തിത്വമാണ്. കേരള ബാങ്ക് ഇടുക്കി സി.പി.സി, സാര്‍വ്വദേശീയ വനിതാ ദിനത്തില്‍ ആദരിച്ച ശ്യമള ടീച്ചര്‍ നമ്മുടെ നാടിന്‍റെ അഭിമാനവും ഒപ്പം മുതല്‍ക്കൂട്ടുമാണ്. കേരളാ ബാങ്കിന്‍റെ ഇടുക്കി സി.പി.സി യുടെ കോണ്‍ഫെറന്‍സ് ഹാളില്‍ നടന്ന യോഗത്തില്‍ ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് രാജി ചന്ദ്രന്‍, ശ്യാമള ടീച്ചറെ പൊന്നാട അണിയിക്കുകയും, ഉപഹാരം സമര്‍പ്പിക്കുകയും ചെയ്തു. പ്രസ്തുത യോഗത്തില്‍ ബാങ്കിന്‍റെ വിവിധ ശാഖകളില്‍ നിന്നും തിരഞ്ഞെടുത്ത വനിത സംരംഭകര്‍ക്കുള്ള വായ്പ വിതരണവും നടത്തി. ബാങ്കിന്‍റെ സീനിയര്‍ മാനേജര്‍ രഞ്ജിനി ജോസഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ മാനേജര്‍ ആശ എം സ്വാഗതവും, സി.പി.സി ഡി.ജി.എം.സജിത്ത്.കെ.എസ്, ഹെഢാഫീസ് ഡി.ജി.എം രവീന്ദ്രന്‍.ബി എന്നിവര്‍ ആശംസ അര്‍പ്പിക്കുകയും,. രമ. കെ.വി കൃതഞ്ജത അറിയിക്കുകയും ചെയ്തു.