കോഴിക്കോട് കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ തള്ളിയിട്ട് കൊന്നു


കോഴിക്കോട്: കൊയിലാണ്ടിയിൽ ഓടുന്ന ട്രെയിനിൽ നിന്ന് യുവാവിനെ സഹയാത്രികൻ ആക്രമിച്ച് പുറത്തേക്ക് തള്ളിയിട്ട് കൊലപ്പെടുത്തി. അക്രമിക്കുന്നതും പുറത്തേക്ക് തള്ളിയിടുന്നതും മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തുp. സംഭവത്തിൽ തമിഴ്നാട് ശിവഗംഗ സ്വദേശിയായ സോനു മുത്തുവിനെയാണ് (48) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്. മരിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല.
ഞായറാഴ്ച രാത്രി 10.30 ഓടെ മംഗലാപുരം-തിരുവനന്തപുരം മലബാർ എക്സ്പ്രസിലാണ് സംഭവം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. പ്രതിയും യുവാവും ട്രെയിനിനുള്ളിൽ നിന്ന് തർക്കിക്കുന്നത് ദൃശ്യങ്ങളിൽ കാണാം. വാക്കുതർക്കത്തിനൊടുവിൽ യുവാവിനെ പ്രതി തള്ളിയിടുക ആയിരുന്നു. കൊയിലാണ്ടി ആനക്കുളം റെയിൽവേ ഗേറ്റിന് സമീപത്തേക്കാണ് തള്ളിയിട്ടത്.
മറ്റ് യാത്രക്കാർ വിവരമറിയിച്ചതിനെ തുടർന്ന് ട്രെയിൻ കോഴിക്കോട് എത്തിയപ്പോഴാണ് അക്രമിയെ പൊലീസ് പിടികൂടിയത്.