പ്രധാന വാര്‍ത്തകള്‍
ഇന്തോനേഷ്യയിൽ കനത്ത മഴയും മണ്ണിടിച്ചിലും: 11പേർ മരിച്ചു, നിരവധിപ്പേരെ കാണാതായി


ജക്കാർത്ത: ഇന്തോനേഷ്യയിൽ കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ 11 പേർ മരിച്ചു. നിരവധി പേരെ കാണാതായി. നാറ്റുനയിലെ സെരാസൻ ഗ്രാമത്തിന് ചുറ്റുമുള്ള കുന്നുകളിൽ നിന്ന് മണ്ണിടിഞ്ഞ് വീടുകൾക്ക് മുകളിലേക്ക് വീഴുകയായിരുന്നു. കാണാതായവർ മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതായാണ് കരുതുന്നത്.
50 ലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരമെന്ന് ദേശീയ ദുരന്ത ലഘൂകരണ ഏജൻസി വക്താവ് അബ്ദുൽ മുഹാരി പറഞ്ഞു. ദുർഘടമായ പ്രദേശമായതിനാൽ രക്ഷാപ്രവർത്തകർക്ക് ആദ്യം സ്ഥലത്തെത്താൻ കഴിഞ്ഞില്ലായിരുന്നു. മോശം കാലാവസ്ഥയെ തുടർന്ന് വാർത്താവിനിമയ സംവിധാനങ്ങൾക്കും തകരാറ് സംഭവിച്ചു.