പ്രധാന വാര്‍ത്തകള്‍
ഷൂട്ടിങ്ങിനിടെ അപകടം; അമിതാഭ് ബച്ചന് പരിക്ക്

ഹൈദരാബാദ്: ബോളിവുഡ് താരം അമിതാഭ് ബച്ചന് സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ പരിക്ക്. ഹൈദരാബാദിൽ ഫൈറ്റ് സീൻ ചിത്രീകരിക്കുന്നതിനിടെയായിരുന്നു അപകടം. പ്രഭാസ്, ദിഷ പട്ടാനി, ദീപിക പദുക്കോൺ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘പ്രോജക്ട് കെ’യുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. അമിതാഭ് ബച്ചനെ അപകടത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വാരിയെല്ലിന് പരിക്കേറ്റതിനാൽ കുറച്ച് ആഴ്ചകൾ വിശ്രമിക്കാൻ ഡോക്ടർമാർ താരത്തിന് നിർദ്ദേശം നൽകിയിട്ടുണ്ട്. മുംബൈയിലെ വസതിയിൽ വിശ്രമത്തിലാണെന്ന് അമിതാഭ് ബച്ചൻ തന്‍റെ ബ്ലോഗിൽ കുറിച്ചു. കൂടാതെ, ഈ സമയത്ത് ആരാധകരെ കാണാൻ ബുദ്ധിമുട്ടാണെന്നും തന്‍റെ വീടിന് പുറത്ത് ആരും എത്തരുതെന്നും താരം അഭ്യർത്ഥിച്ചു.