Idukki വാര്‍ത്തകള്‍
നേര്യമംഗലത്ത് കെ എസ് ആർ ടി സി ബസ് മറിഞ്ഞ് അപകടം

നേര്യമംഗലം:തിരുവനന്തപുരത്ത് നിന്നും മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസി ബസ്സാണ് നേര്യമംഗലം വില്ലാൻചിറയ്ക്ക് സമീപം മറിഞ്ഞത്.ഏകദേശം 30 ഓളം ആളുകൾ ഉണ്ടായിരുന്നു എന്നാണ് ലഭ്യമായ വിവരം.ആരുടെയും പരിക്ക് ഗുരുതരമല്ലയെന്നാണ് വിവരം.ഡ്രൈവർ ഉറങ്ങി പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കണ്ടക്ടറുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.ഈ ബസ് മറിഞ്ഞതിന്റെ എതിർവശം വലിയ കൊക്കയാണ്.റോഡിന്റെ മൺഭിത്തിയിൽ ഇടിച്ചശേഷം റോഡിലേക്ക് മറിയുകയായിരുന്നു. അതുകൊണ്ട് തന്നെ ഇതുവഴി വാഹനങ്ങളിൽ വന്നവർക്കും, നാട്ടുകാർക്കും ബസിനുള്ളിൽ ഉള്ളവരേ രക്ഷപെടുത്തി സമീപത്തെ ആശുപത്രിയിൽ എത്തിക്കാനും കഴിഞ്ഞു.