പ്രധാന വാര്‍ത്തകള്‍
യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്; അന്വേഷണം ആരംഭിച്ചു
വാഷിങ്ടൻ: യുഎസിലെ കോവിഡ് ദുരിതാശ്വാസ ഫണ്ട് വിതരണത്തിൽ വൻ ക്രമക്കേട്. തട്ടിപ്പുകാർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് പ്രസിഡന്‍റ് ജോ ബൈഡൻ വ്യക്തമാക്കി. അഭിഭാഷകരും നിയമപാലകരും ഉൾപ്പെടുന്ന ഡിപ്പാർട്ട്മെന്‍റ് ഓഫ് സ്ട്രൈക്ക് ഫോഴ്സാണ് അന്വേഷണം നടത്തുന്നത്. അന്വേഷണത്തിനായി 1.6 ബില്യൺ ഡോളറും അനുവദിച്ചു.
5 ട്രില്യൺ ഡോളറിലധികം ദുരിതാശ്വാസ സഹായമായി അമേരിക്ക അനുവദിച്ചിരുന്നു. എന്നാൽ ഇതിൽ ഭൂരിഭാഗവും അനർഹർക്കാണ് ലഭിച്ചതെന്നാണ് കണ്ടെത്തൽ. റിപ്പബ്ലിക്കൻ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഹൗസ് കമ്മിറ്റി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ഹിയറിങ്ങും തുടങ്ങി.