Idukki വാര്‍ത്തകള്‍
ഇരട്ടയാർ കൃഷിഭവനിൽ മോഷണം
പൂട്ട്‌പൊളിച്ച് മോഷ്ടാവ് അകത്തു കടന്നെങ്കിലും കാര്യമായൊന്നും നഷ്ടപ്പെട്ടില്ല. വെള്ളിയാഴച്ച(3/3/23) രാവിലെ ഓഫിസ് തുറക്കാൻ എത്തിയ ജീവനക്കാരാണ് പൂട്ടുപൊളിച്ച നിലയിൽ കണ്ടെത്തിയത്. ഓഫിസിലെ അലമാരയിലും മേശയിലുമെല്ലാം സൂക്ഷിച്ചിരുന്ന ഫയലുകൾ വലിച്ച് പുറത്ത് വിതറിയിട്ട നിലയിലായിരുന്നു. പണം ഓഫിസിൽ സൂക്ഷിച്ചിരുന്നില്ലെന്ന് അധികൃതർ പറഞ്ഞു. കട്ടപ്പന പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുത്തു.













































































