പ്രധാന വാര്‍ത്തകള്‍
വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ്: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി അനിൽ അക്കര

തൃശ്ശൂർ: വടക്കാഞ്ചേരി ഫ്ലാറ്റ് തട്ടിപ്പ് കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണവുമായി മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായ അനിൽ അക്കര. വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്‍റെ ലംഘനം മുഖ്യമന്ത്രിയുടെ അറിവോടെയാണെന്ന് അനിൽ അക്കരയുടെ ആരോപണം. ലൈഫ് മിഷൻ സി.ഇ.ഒ തയ്യാറാക്കിയ രഹസ്യ റിപ്പോർട്ട് നാളെ പുറത്തുവിടുമെന്ന് അനിൽ അക്കര പറഞ്ഞു.
രേഖകൾ നാളെ ഉച്ചയോടെ പുറത്തുവിടുമെന്നാണ് അനിൽ അക്കര ഫേസ്ബുക്കിൽ കുറിച്ചത്. ഉച്ചയ്ക്ക് 12ന് തൃശൂർ ഡി.സി.സിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ എല്ലാ രേഖകളും പുറത്തുവിടുമെന്നും അനിൽ അക്കര പറഞ്ഞു. ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്ലാറ്റ് അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്ക് പോസ്റ്റ് വഴി പറയുന്നത്.