ഇടുക്കിയിൽ എൻ ഡി എക്ക് ചോർന്നു പോയത് 60,000 വോട്ടുകൾ.
ഇടുക്കി ജില്ലയിലെ വോട്ട് വിഹിതത്തിൽ കനത്ത ഇടിവുമായി എൻ ഡി എ.
മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്നു പ്രതിക്ഷിച്ച മണ്ഡലങ്ങളിലെല്ലാം എൻ ഡി എക്ക് വോട്ടു കുറഞ്ഞു.
ഇടുക്കിയിലെ 5 മണ്ഡലങ്ങളിലുമായി 60,000 ലേറേ വോട്ടുകളാണ് എൻ ഡി എയിൽ നിന്ന് ചോർന്നത്.
BDJS ൻ്റ് ശക്തി ക്ഷയിച്ചതും ശക്തമായ ഇടതു തരംഗവുമാണ് NDA ക്കു വിനയായത്.
2 സീറ്റിൽ BDJSസും (ഇടുക്കി, ഉടുംമ്പൻചോല) 2 സീറ്റിൽ BJP യും (പീരുമേട്, തൊടുപുഴ) ഒരു സീറ്റിൽ അണ്ണാ ഡിഎംകെ യുമാണ് ( ദേവികുളം) ഇടുക്കിയിൽ മത്സരിച്ചത്.
(1)ദേവികുളം
2016ലെ തിരഞ്ഞെടുപ്പിൽ BJP സ്ഥാനാർത്ഥി എൻ.ചന്ദ്രന് 9592
അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി ആർ.ധനലക്ഷിമി ക്ക് 11,613 വീതം വോട്ടുകളാണ് ലഭിച്ചത്.
ഇത്തവണ NDA സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയതിനാൽ അണ്ണാ ഡിഎംകെ സ്ഥാനാർത്ഥി എസ്.ഗണേശന് NDA പിന്തുണ നൽകുകയായിരുന്നു.
ഗണേശന് ലഭിച്ചത് 4717 വോട്ടുകൾ.
ചോർന്നു പോയ വോട്ടുകൾ = 16,488
(2) ഉടുമ്പൻചോല
2016ൽ മത്സരിച്ച BDS സ്ഥാനാർത്ഥി സജി പറമ്പകത്ത് നേടിയത് 21,799 വോട്ടുകൾ
ഇത്തവണ ഉടുമ്പൻചോലയിലെ BDJS സ്ഥാനാർത്ഥി സന്തോഷ് മാധവൻ നേടിയത് 72 08 വോട്ടുകൾ.
ചോർന്നു പോയ വോട്ടുകൾ = 14,591
(3) തൊടുപുഴ
2016ൽ BDJS ൻ്റ് എസ്.പ്രവീൺ നേടിയത് 28,845 വോട്ടുകൾ.
ഇത്തവണ BJP സ്ഥാനാർത്ഥി ശ്യം രാജിന് ലഭിച്ചത് 21,263 വോട്ടുകൾ.
7000 വോട്ടുകളുടെ ഇടിവ്.
ചോർന്നു പോയ വോട്ടുകൾ = 7,582
(4) പീരുമേട്
NDA സ്ഥാനാർത്ഥി കെ.കുമാർ 2016ൽ 11,833 വോട്ടുകൾ നേടിയപ്പോൾ
ഇത്തവണ BJP ദേശീയ സമിതി അംഗം ശ്രീനഗരി രാജനു ലഭിച്ചത് 71 26 വോട്ടുകൾ മാത്രം.
ചോർന്നു പോയ വോട്ടുകൾ = 4,707
(5) ഇടുക്കി
2016ൽ ബി ഡി ജെ എസ് സ്ഥാനാർത്ഥി ബിജു മാധവൻ 27, 403 വോട്ടുകളാണ് നേടിയത്.
എന്നാൽ ഇത്തവണ മത്സരിച്ച ബി ഡി ജെ എസിൻ്റ് സംഗീത വിശ്വാനാഥന് ലഭിച്ചത് 9286 വോട്ടുകൾ മാത്രമാണ്.
ചോർന്നു പോയ വോട്ടുകൾ = 18, 117
ഇടുക്കി ജില്ലയിൽ 60,000 വോട്ടുകൾ ചോർന്നു പോയത് അടുത്ത ദിവസങ്ങളിൽ NDAക്ക് അകത്ത് വലിയ പൊട്ടിതെറികൾക്കു കാരണമാകും.