ദേവികുളം
4-ാം തവണയും ഇടത്തോട്ട് ചാഞ്ഞ് ദേവികുളം; കന്നിയങ്കത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയവുമായി 36കാരനായ രാജ .

ദേവികുളം മണ്ഡലത്തില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. രാജ വിജയിച്ചു. 7,736 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് രാജയുടെ ജയം. കന്നിയങ്കത്തില്‍ തന്നെ തിളക്കമാര്‍ന്ന വിജയമാണ് 36കാരനായ രാജ നേടിയത്. തോട്ടം തൊഴിലാളികളായ അന്തോണി ലക്ഷ്മണന്‍- ഈശ്വരി ദമ്പതികളുടെ മകനായി 1984 ഒക്ടോബര്‍ 17നാണ് ജനനം.
ബിഎ, എല്‍എല്‍ബി ബിരുദധാരിയാണ്. കോയമ്പത്തൂര്‍ ഗവണ്‍മെന്‍റ് ലോ കോളേജില്‍നിന്ന് നിയമബിരുദം നേടി. ഡി.വൈ.എഫ്.ഐ ഇടുക്കി ജില്ലാ ട്രഷറര്‍, ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 2009 മുതല്‍ ദേവികുളം മുന്‍സിഫ് കോടതിയില്‍ അഭിഭാഷകനാണ്. 2018 മുതല്‍ സര്‍ക്കാര്‍ അഭിഭാഷകന്‍.