Letterhead top
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി നടപ്പാക്കില്ല: ധനമന്ത്രി



തിരുവനന്തപുരം: ഒരാളുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ചതും ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും പ്രത്യേകം നികുതി ഏർപ്പെടുത്താൻ പദ്ധതിയില്ലെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സബ്മിഷന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

തദ്ദേശ സ്ഥാപനങ്ങളുടെ തനത് ഫണ്ടിന്റെ ലഭ്യതക്കുറവ് കാരണം പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാനും തദ്ദേശ സ്ഥാപനങ്ങളെ ശക്തിപ്പെടുത്താനുമുള്ള നിർദ്ദേശമാണ് ബജറ്റിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം തദ്ദേശ സ്വയംഭരണ മന്ത്രിയുമായി ചർച്ച ചെയ്തു. നികുതി ഇപ്പോൾ നടപ്പാക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി ബാലഗോപാൽ പറഞ്ഞു.

ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ള ഒന്നിലധികം വീടുകൾക്കും പുതുതായി നിർമ്മിച്ചതും ദീർഘകാലമായി ഒഴിഞ്ഞുകിടക്കുന്നതുമായ വീടുകൾക്കും വെവ്വേറെ നികുതി ഈടാക്കുന്ന ഉചിതമായ രീതി നടപ്പാക്കുമെന്നും ഇക്കാര്യത്തിൽ സമഗ്രമായ പരിഷ്കാരം തദ്ദേശ സ്വയംഭരണ വകുപ്പ് നടപ്പാക്കുമെന്നുമായിരുന്നു ബജറ്റിലെ പ്രഖ്യാപനം.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!