Idukki വാര്‍ത്തകള്‍
എറണാകുളം വരാപ്പുഴ മുട്ടിനകത്ത് പടക്ക നിര്‍മാണശാലയില്‍ ഉണ്ടായത് വന്‍ സ്ഫോടനം


സ്ഫോടനത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്തെ വീട് ഭാഗികമായി തകര്‍ന്നു. പതിനഞ്ചോളം വീടുകളുടെ ജനല്‍ച്ചില്ലുകള്‍ തകര്‍ന്നു. ഒന്നര കിലോമീറ്ററോളം ദൂരം സ്ഫോടനത്തിന്റെ പ്രകമ്പനമുണ്ടായി. വന്‍ ശബ്ദത്തോടെയാണ് സ്ഫോടനം ഉണ്ടായതെന്ന് പഞ്ചായത്ത് പ്രസിഡന്റ്. ഭൂമികുലുക്കമാണെന്ന് കരുതിയെന്നും കൊച്ചു റാണി ജോസഫ് ന്യൂസിനോട് പറഞ്ഞു. തീ നിയന്ത്രണവിധേയമെന്ന് ജില്ലാ കലക്ടര്‍ രേണു രാജ്. പടക്ക നിര്‍മാണത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്ന് പരിശോധിക്കുമെന്നും കലക്ടര്‍.