വാഹന പാർക്കിംഗ്: കട്ടപ്പനയിൽ പോലീസ് പൊതുജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപണം.
കട്ടപ്പന പാർക്കിംഗിന്റെ പേരിൽ കട്ടപ്പന ട്രാഫിക്ക് പോലീസ് സബ് ഇൻസ്പെക്ടർ പൊതുജനങ്ങളെ പീഡിപ്പിക്കുന്നതായി ആരോപണം. കട്ടപ്പന ടൗണിലെ റോഡുകളിൽ ചുറ്റിനടന്ന് റോഡിൽ പാർക്കു യ്തിട്ടുളള വാഹനങ്ങളുടെ ഫോട്ടോയെടുത്ത് അനധികൃത പാർക്കിംഗ് എന്ന പേരിൽ പിഴയടപ്പിക്കുക യാണ് ചെയ്യുന്നത്. ഇവരുടെ ശല്യത്തിൽ മനംമടുത്ത ചിലർ കട്ടപ്പന ടൗണിൽ എവിടെയൊക്കെയാണ് പാർക്കിൽ നിരോധിച്ചിരിക്കുനന്നത് എന്നറിയാൻ വിവരാവകാശ നിയമ പ്രകാരം അപേക്ഷ നൽകി.
നഗരസഭയിൽ ട്രാഫിക്ക് റഗുലേറ്ററി കമ്മറ്റി ചേർന്ന് നോ പാർക്കിംഗ് പോയിന്റുകൾ നിജപ്പ ടുത്തിയിട്ടുണ്ടോ? ഉണ്ടെങ്കിൽ എവിടെയൊക്കയാണ്. അങ്ങനെ നിജപ്പെടുത്തിയ വിവരം പൊതുജന ങ്ങളുടെ അറിവിലേക്ക് മാധ്യമങ്ങളിൽ പരസ്യപ്പെടുത്തിയിട്ടുണ്ടോ?
ഗസറ്റ് നോട്ടിഫിക്കേഷൻ നടത്തിയിട്ടുണ്ടോ എന്നീ വിവരങ്ങളാണ് ആരാഞ്ഞിരുന്നത്.
അതിനുള്ള മറുപടിയിൽ ഇവയെല്ലാം ചെയ്തിട്ടുണ്ടെന്നും എന്നാൽ അതിന്റെ രേഖകൾ നഗരസഭ അധികൃതരുടെ കൈവശമാണെന്നുമായിരുന്നു സബ് ഇൻസ്പെക്ടറുടെ മറുപടി.
പ്രസ്തുത മറുപടിയുടെ അടിസ്ഥാനത്തിൽ നരസഭാ പൊതുവിവരാവകാശ ഓഫീസർക്ക് നൽകിയ അപേക്ഷക്കു ലഭിച്ച മറുപടിയിൽ നഗരസഭയോ ഗ്രാഫിക്ക് റെഗുലേറ്ററി കമ്മറ്റിയോ അങ്ങനെ യൊരു തീരുമാനം എടുത്തിട്ടില്ലെന്നാണ് അറിയച്ചത്. ട്രാഫിക്ക് സബ് ഇൻസ്പെക്ടർ തെറ്റായ വിവരം ലഭ്യമാക്കിയതിനെ തുടർന്ന് അപ്പലേറ്റ് അധികാരിയായ കട്ടപ്പന ഡിവൈഎസ്പിക്ക് അപ്പീൽ നൽകിയിരുന്നു. അപ്പിലിനെ തുടർന്ന് വിശദീകരണം ആവശ്യപ്പെട്ട ഡിവൈഎസ്പിക്കുള്ള മറുപടിയിൽ സബ് ഇൻസ്പെക്ടർ തന്റെ മുൻകാമിയായിരുന്ന എസ്.എച്ച് ഒ സുമതിയും മുൻ മുനിസിപ്പൽ ചെയർമാൻ ജോയി വെട്ടിക്കുഴിയും പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് അങ്ങനെ മറുപടി നൽകിയതെന്നാണ് പറഞ്ഞിരിക്കുന്നത് എന്നാണ് അറിയുന്നത്.