പ്രധാന വാര്‍ത്തകള്‍
ഫിഫ ദ ബെസ്റ്റ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; മികച്ച താരമായി മെസി

പാരീസ്: കഴിഞ്ഞ സീസണിലെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം കരസ്ഥമാക്കി ലയണല്‍ മെസി. ഏഴ് തവണ ബാലണ്‍ ദ്യോർ നേടിയ മെസി 2019ൽ ഫിഫ ദി ബെസ്റ്റ് അവാർഡും നേടിയിരുന്നു. ഫ്രാൻസിന്‍റെ കിലിയൻ എംബാപ്പെ, കരീം ബെൻസെമ എന്നിവരെയാണ് മെസി മറികടന്നത്. പാരീസിൽ രാത്രി 1.30 നായിരുന്നു അവാർഡ് ദാന ചടങ്ങ്.
മികച്ച വനിതാ താരമായി സ്പെയിനിന്‍റെ അലക്സിയ പുട്ടെയാസ് തിരഞ്ഞെടുക്കപ്പെട്ടു. അർജന്‍റീനയുടെ എമിലിയാനോ മാർട്ടിനസാണ് മികച്ച ഗോൾകീപ്പർ. അർജന്‍റീനയെ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച ലയണൽ സ്കലോനിയാണ് മികച്ച പരിശീലകൻ. അർജന്‍റീന ആരാധകർ മികച്ച ആരാധകർക്കുള്ള പുരസ്കാരവും നേടി.
2016 മുതലാണ് ഫിഫ ബെസ്റ്റ് അവാർഡുകൾ ഏർപ്പെടുത്തിയത്. പോളണ്ടിന്‍റെ റോബർട്ട് ലെവൻഡോവ്സ്കിയാണ് കഴിഞ്ഞ രണ്ട് വർഷവും മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത്.
















































































































