ഇരട്ടയാർ ഗ്രാമപഞ്ചായത്തിന്റെ പരിസരപ്രദേശങ്ങളിൽ ലഹരി മാഫിയ പിടിമുറുക്കുന്നു

ലഹരി മാഫിയ പിടികൂടാൻ പോലീസിന്റെയും എക്സൈസിന്റെ നേതൃത്വത്തിൽ പരിശോധനകൾ ശക്തമാക്കുമ്പോഴും കഞ്ചാവ് അടക്കമുള്ളവയുടെ വിപണനത്തിന് പുതിയ വഴികൾ തേടുകയാണ് വിൽപ്പനയുമായി ബന്ധപ്പെട്ടുള്ള ഇടനിലക്കാർ
കഴിഞ്ഞദിവസം ഇരട്ടയാർ അയിമലപ്പടിക്ക് സമീപം റോഡരികിൽ മാലിന്യ കുപ്പയിൽ നിന്ന് വിവിധ പൊതികളിലായി സൂക്ഷിച്ചിരുന്ന 17 ഗ്രാം കഞ്ചാവാണ് കണ്ടെത്തിയത്…….
കഞ്ചാവ് മാഫിയയെ പിടികൂടാൻ പോലീസും എക്സൈസും വ്യാപകമായ രീതിയിൽ പരിശോധനകൾ നടത്തുമ്പോഴും ഇതുമായി ബന്ധപ്പെട്ട ആളുകൾ പോലീസിന്റെ ഉൾപ്പടെ കണ്ണുവെട്ടിച്ച് വിപണനം നടത്തുവാൻ പുതിയ വഴികൾ തേടുകയാണ് യുവാക്കൾ അടക്കമാണ് കഞ്ചാവ് മാഫിയയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നത് ആളൊഴിഞ്ഞ വഴികളിലും മറ്റു മേഖലകളും കേന്ദ്രീകരിച്ചാണ് ഇത്തരക്കാർ കഞ്ചാവ് വിപണനം നടത്തുന്നത് കഴിഞ്ഞദിവസം ഇരട്ടയാർ അയമലപ്പടിയിൽ നിന്ന് റോഡ് അരികിൽ മാലിന്യകുപ്പയിൽ നിന്ന് 17 ഗ്രാം കഞ്ചാവാണ്. വിവിധ പൊതികളിലായി സൂക്ഷിച്ച നിലയിൽ കണ്ടെത്തിയത് ഇവിടെ അപരിചിതരായ യുവാക്കളുടെ സാന്നിധ്യം മനസ്സിലാക്കിയ പ്രദേശവാസികൾ നടത്തിയ പരിശോധനയിലാണ് റോഡരികിലെ മാലിന്യത്തിൽ നിന്നും 3 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയത് തുടർന്ന് ഇരട്ടയാർ ഗ്രാമപഞ്ചായത്തിൽ വിവരം അറിയിച്ചു ഗ്രാമപഞ്ചായത്ത് അധികൃതർ കട്ടപ്പന പോലീസിൽ വിവരം അറിയിച്ചു തളിത്തത്തി മേൽ നടപടികൾ സ്വീകരിക്കുകയായിരുന്നു എന്നാൽ കഞ്ചാവ് ഇവിടെ കൊണ്ടുവന്നത് ആരെന്ന കാര്യത്തിൽ യാതൊരു വ്യക്തതയുമില്ല
കഴിഞ്ഞദിവസം കാഞ്ചിയാർ സ്വരാജിനും സമാന രീതിയിൽ കഞ്ചാവ് പോലീസ് പിടി കൂടി
വിൽപനക്ക എത്തിയ ആളെ കസ്റ്റഡിയിൽ എടുത്തു ഇയാളിൽ നിന്ന് 40 ഗ്രാം കഞ്ചാവാണ് കണ്ടത്തിയത്
എന്നാൽ ഇതിന്റെ മുഖ്യ കണ്ണികളെ കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല ഇടനിലക്കാരായ ആളുകൾ വലിയ രീതിയിൽ കഞ്ചാവ് വാങ്ങി ഇത്തരത്തിൽ വിവിധ സ്ഥലങ്ങളിൽ ആളൊഴിഞ്ഞ മേഖലകൾ കേന്ദ്രീകരിച്ച് നിക്ഷേപിച്ചതിനുശേഷം ആവശ്യക്കാർ എത്തുമ്പോൾ ഇവിടെ എത്തി ആവശ്യം അനുസരിച്ച് നൽകുകയാണ് രീതി എന്നും പറയുന്നു
കഞ്ചാവ് വിപണനത്തിന്റെ പുതിയ രീതികൾ വിപണക്കാർ തേടുന്നതോടെ പോലീസിന്റയും എക്സയിസിൻ്റെയും നേതൃത്വത്തിൽ പരിശോധനകൾ കൂടുതൽ വ്യാപകമാക്കാൻ ആണ് തീരുമാനം
















































































































